Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samsung Messages

സാം​സ​ങ് മെ​സേ​ജ​സ് ആപ്പിനു ഗുഡ്ബൈ; പകരക്കാരനായി ഗൂ​ഗി​ൾ മെ​സേ​ജ​സ്

ന്യു​യോ​ർ​ക്ക് : സാം​സ​ങ് മെ​സേ​ജ​സ് നി​ർ​ത്ത​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ക​മ്പ​നി അ​റി​യി​ച്ചു. ആ​ൻ​ഡ്രോ​യി​ഡി​ൽ ത​ട​സ്സ​മി​ല്ലാ​ത്ത മെ​സേ​ജിം​ഗ് സേ​വ​നം നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി സാം​സ​ങ് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളും മ​റ്റ് ഗാ​ഡ്‌​ജെ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഗൂ​ഗി​ൾ മെ​സേ​ജ​സി​ലേ​ക്ക് മാ​റാ​ൻ ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ സാം​സ​ങ് ഗാ​ല​ക്‌​സി ഫോ​ണു​ക​ളും ഗൂ​ഗി​ളി​ന്‍റെ ആ​ൻ​ഡ്രോ​യി​ഡ് ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മെ​സേ​ജ​സി​ലേ​ക്ക് മാ​റു​ന്ന​തി​നാ​യി, പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും അ​ത്
ഡി​ഫോ​ൾ​ട്ട് ആ​പ്പാ​യി സെ​റ്റ് ചെ​യ്യാ​നു​മു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ സാം​സ​ങ് വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ‌‌‌ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച ഇ​ൻ ആ​പ്പ് നോ​ട്ടി​ഫി​ക്കേ​ഷ​നു​ക​ളും ല​ഭി​ച്ചേ​ക്കാം എ​ന്നും ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

സാം​സ​ങ് മെ​സേ​ജ​സ് ജൂ​ലൈ​യി​ൽ സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി നി​ർ​ത്തു​ന്ന​തോ​ടെ പി​ന്നീ​ട് ഒ​രു ഉ​പ​ക​ര​ണ​ങ്ങ​ളി​ലും ല​ഭ്യ​മാ​കി​ല്ലെന്നും ക​മ്പനി അ​റി​യി​ച്ചു. സേ​വ​നം എ​ന്നു​മു​ത​ൽ ഓ​ഫ്‌​ലൈ​നാ​കും എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ തീ​യ​തി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പി​ൽ ത​ന്നെ പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഈ ​മാ​റ്റം എ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും എ​ന്ന​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സാം​സ​ങ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

Latest News

Corehub Up