Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samsungunpacked

ഗാ​ല​ക്സി അ​ൺ​പാ​ക്ക്ഡ്' തീ​യ​തി പ്ര​ഖ്യാ​പി​ച്ചു; ഇ​ന്ത്യ​യി​ൽ സാം​സ​ങ് ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ളു​ടെ പ്രീ-​റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സാം​സ​ങ്ങി​ന്‍റെ അ​ടു​ത്ത ത​ല​മു​റ ഗാ​ല​ക്സി മ​ട​ക്കാ​വു​ന്ന ഫോ​ണു​ക​ളു​ടെ പ്രീ-​റി​സ​ർ​വേ​ഷ​ൻ ഇ​ന്ത്യ​യി​ൽ ആ​രം​ഭി​ച്ചു. 999 രൂ​പ​യു​ടെ ടോ​ക്ക​ൺ തു​ക ന​ൽ​കി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഈ ​പു​ത്ത​ൻ ഫോ​ണു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ഈ ​തു​ക പൂ​ർ​ണ​മാ​യും റീ​ഫ​ണ്ട​ബി​ൾ ആ​യി​രി​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

സാം​സ​ങ്ങി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് , സാം​സ​ങ് എ​ക്‌​സ്‌​ക്ലൂ​സീ​വ് സ്റ്റോ​റു​ക​ൾ, ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട് എ​ന്നി​വ​യ്ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്രീ-​റി​സ​ർ​വേ​ഷ​ൻ ന​ട​ത്താം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഫോ​ൺ വാ​ങ്ങു​ന്ന​വ​ർ​ക്ക് 2,799 രൂ​പ വി​ല​മ​തി​ക്കു​ന്ന പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും സാം​സ​ങ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

മു​ൻ മോ​ഡ​ലു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ നേ​ർ​ത്ത​തും, ഭാ​രം കു​റ​ഞ്ഞ​തും, ക​രു​ത്തു​റ്റ​തു​മാ​യ രൂ​പ​ക​ൽ​പ്പ​ന​യി​ലാ​ണ് പു​തി​യ ഫോ​ൾ​ഡ​ബി​ൾ ഫോ​ണു​ക​ൾ എ​ത്തു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ താ​ത്പ്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ടു​ത​ൽ മി​ക​ച്ച​തും വ്യ​ക്തി​ഗ​ത​വു​മാ​യ അ​നു​ഭ​വ​മാ​കും ഈ ​ഫോ​ണു​ക​ൾ സ​മ്മാ​നി​ക്കു​ക​യെ​ന്ന് സാം​സ​ങ് വ്യ​ക്ത​മാ​ക്കി.

ല​ണ്ട​നി​ൽ വെ​ച്ച് ന​ട​ക്കു​ന്ന 'ഗാ​ല​ക്സി അ​ൺ​പാ​ക്ക്ഡ്' ച​ട​ങ്ങി​ലാ​ണ് പു​തി​യ ഫോ​ണു​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഇ​ന്ത്യ​ൻ സ​മ​യം ജൂ​ലൈ 22ന് ​വൈ​കു​ന്നേ​രം 6:30നാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ക്കു​ന്ന​ത്. സാം​സ​ങ്ങി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ്, സാം​സ​ങ് ന്യൂ​സ്‌​റൂം, സാം​സ​ങ്ങി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ എ​ന്നി​വ​യി​ലൂ​ടെ ച​ട​ങ്ങ് ത​ത്സ​മ​യം കാ​ണാ​ൻ സാ​ധി​ക്കും.

Latest News

Corehub Up