കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മുൻ കേന്ദ്ര ഭാരവാഹിയും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റുമായിരുന്ന സനൽകുമാറിന്റെ ആകസ്മിക വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് കുവൈറ്റ് മലയാളി സമൂഹം.
കുവൈറ്റിലെ മാതൃഭാഷ പഠന പ്രവർത്തനങ്ങളിലും കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമായിരുന്ന സനൽകുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്, ട്രഷറർ പി. ബി. സുരേഷ്, ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി, വൈസ് പ്രസിഡന്റ് ബോബൻ ജോർജ്, കല കുവൈറ്റ് മാതൃഭാഷാ സമിതി കൺവീനർ വിനോദ് കെ. ജോൺ, സജീവ് നാരായണൻ (സാരഥി), അനീഷ് ശിവൻ (എൻഎസ്എസ്), അരുൺ (കെകെസിഎ), ഹരിപ്രസാദ് (ഫോക്ക്), പ്രേംരാജ് (പൽപക്), സ്വപ്ന ജോർജ് (വനിതാ വേദി), മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ ശ്രീഷ, സീമ, ഷാജിമോൻ തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു.