Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanfrancisco

വീ​ട് വൃ​ത്തി​യാ​ക്കാ​ൻ എ​ഐ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ൾ എ​ത്തും, വീ​ഡി​യോ വൈ​റ​ൽ!

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ജോ​ലി ക​ഴി​ഞ്ഞ് ക്ഷീ​ണി​ച്ചെ​ത്തു​മ്പോ​ൾ വീ​ട് വൃ​ത്തി​യാ​ക്കാ​നും പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​നും സ​ഹാ​യി​യാ​യി ഒ​രു റോ​ബോ​ട്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ർ ആ​രും കാ​ണി​ല്ല. ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മേ​രി​ക്ക​ൻ സ്റ്റാ​ർ​ട്ട​പ്പാ​യ 'ടൗ ​റോ​ബോ​ട്ടി​ക്‌​സ്' (Tau Robotics). വീ​ടു​ക​ളി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ൾ ചെ​യ്യാ​ൻ മ​നു​ഷ്യ​രൂ​പ​ത്തി​ലു​ള്ള 'ഹ്യൂ​മ​നോ​യി​ഡ്' റോ​ബോ​ട്ടു​ക​ളെ അ​യ​ക്കു​ന്ന പ്ര​ത്യേ​ക ക്ലീ​നിം​ഗ് സ​ർ​വീ​സാ​ണ് ക​മ്പ​നി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​മ്പ​നി​യു​ടെ സി​ഇ​ഒ അ​ല​ക്സാ​ണ്ട​ർ കൊ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. മ​ണി​ക്കൂ​റി​ന് 30 ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 3,000 ഇ​ന്ത്യ​ൻ രൂ​പ) ഈ ​ഹ്യൂ​മ​നോ​യി​ഡ് ക്ലീ​നിം​ഗ് സ​ർ​വീ​സി​ന്‍റെ നി​ര​ക്ക്.

വ്യ​ത്യ​സ്ത ത​രം ജോ​ലി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വെ​വ്വേ​റെ റോ​ബോ​ട്ടു​ക​ളെ​യാ​ണ് ടൗ ​റോ​ബോ​ട്ടി​ക്‌​സ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ൽ​സി (വെ​ള്ള നി​റം) -അ​ടു​ക്ക​ള​യും ബാ​ത്ത്‌​റൂ​മും ക​ഴു​കി വൃ​ത്തി​യാ​ക്കാ​നും ടൈ​ലു​ക​ളും സി​ങ്കും തു​ട​യ്ക്കാ​നും ചെ​ൽ​സി സ​ഹാ​യി​ക്കും.

ഇ​ല​ൺ(​പ​ർ​പ്പി​ൾ നി​റം)- ആ​ഴ്ച തോ​റു​മു​ള്ള സാ​ധാ​ര​ണ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​ണ് ഇ​ല​ൺ. വീ​ടി​നു​ള്ളി​ൽ വ​സ്തു​ക്ക​ൾ എ​വി​ടെ​യാ​ണ് വെ​ക്കേ​ണ്ട​തെ​ന്ന് പ​ഠി​ച്ചെ​ടു​ത്ത് കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. ടോ​ണി (പ​ച്ച നി​റം)- സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ പ്ര​യാ​സ​മു​ള്ള ജ​ന​ൽ വി​ട​വു​ക​ളും വീ​ടി​ന്‍റെ കോ​ണു​ക​ളും ആ​ഴ​ത്തി​ൽ വൃ​ത്തി​യാ​ക്കു​ന്ന 'ഡീ​പ്പ് ക്ലീ​നിം​ഗ്' ജോ​ലി​ക​ളാ​ണ് ടോ​ണി ചെ​യ്യു​ന്ന​ത്.

തി​ക​ച്ചും വേ​റി​ട്ട ഡി​സൈ​നി​ലു​ള്ള ഈ ​റോ​ബോ​ട്ടു​ക​ൾ​ക്ക് ര​ണ്ട് ക്യാ​മ​റ​ക​ൾ അ​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ മു​ഖ​മാ​ണു​ള്ള​ത്. പൂ​ർ​ണ​മാ​യും എ​ഐ ഉ​പ​യോ​ഗി​ച്ച​ല്ല ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​നു​ഷ്യ​നാ​യ ഒ​രു ഓ​പ്പ​റേ​റ്റ​റും എ​ഐ​യും ചേ​ർ​ന്നാ​ണ് ഇ​തി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. വാ​ക്വം ക്ലീ​ന​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ വെ​ളി​യി​ൽ ത​ള്ളാ​നും ഈ ​റോ​ബോ​ട്ടു​ക​ൾ​ക്ക് സാ​ധി​ക്കും.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​ത്ത ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. വൈ​കാ​തെ ഇ​ന്ത്യ​യി​ലെ​ക്കും ഈ ​റോ​ബോ​ട്ടു​ക​ളെ വ്യാ​പി​പ്പി​ച്ചേ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളു​മു​ണ്ട്. എ​ന്നാ​ൽ, വീ​ടു​ക​ൾ​ക്കു​ള്ളി​ൽ മ​നു​ഷ്യ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ക്യാ​മ​റ വ​ഴി നോ​ക്കി റോ​ബോ​ട്ടി​നെ നി​യ​ന്ത്രി​ക്കു​മ്പോ​ൾ വ​രാ​വു​ന്ന സ്വ​കാ​ര്യ​താ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up