Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saniya Iyyappan

സി​നി​മ​യേ​ക്കാ​ൾ കൂ​ടു​ത​ൽ പൈ​സ ഉ​ണ്ടാ​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നു​മാ​ണ്: സാ​നി​യ ഇ​യ്യ​പ്പ​ൻ

മ​ല​യാ​ള സി​നി​മ​യി​ലെ ജെ​ൻ​സി നാ​യി​ക​മാ​രി​ൽ ശ്ര​ദ്ധേ​യ​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ. ഡാ​ൻ​സ​റെ​ന്ന നി​ല​യി​ൽ കു​ട്ടി​ക്കാ​ലം മു​ത​ലേ സാ​നി​യ പ്ര​ശ​സ്ത​യാ​ണ്. വി​ദേ​ശ ഷോ​ക​ളാ​ണ് ഇ​ന്ന് സാ​നി​യ കൂ​ടു​ത​ലും ചെ​യ്യാ​റ്. കൂ​ടു​ത​ൽ ഷോ​ക​ൾ വി​ദേ​ശ​ത്തു ചെ​യ്യാ​നു​ള്ള കാ​ര​ണം ഒ​ര​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ൻ.

ഞാ​ൻ നാ​ട്ടി​ൽ ഡാ​ൻ​സ് ഷോ​ക​ൾ ചെ​യ്യു​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. ന​ല്ല ഷോ​ക​ൾ വ​ര​ണ്ടേ. ഡാ​ൻ​സ് ഷോ ​ആ​കു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം നോ​ക്ക​ണം. എ​ങ്ങ​നെ​യാ​യി​രി​ക്കും അ​വി​ട​ത്തെ സാ​ഹ​ച​ര്യ​മെ​ന്നും. അ​ല്ലെ​ങ്കി​ൽ എ​ന്തി​നു വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക്കാ​ണ് ഡാ​ൻ​സ് ചെ​യ്യു​ന്ന​തെ​ന്നു നോ​ക്ക​ണം.

കോ​ർ​പ​റേ​റ്റീ​വ് ഇ​വ​ന്‍റു​ക​ളി​ൽ കു​റേ നാ​ൾ മു​മ്പ് ‍ഡാ​ൻ​സ് ചെ​യ്യാ​ൻ പോ​യി​ട്ട് അ​വ​ർ ആ​ൽ​ക്ക​ഹോ​ൾ സെ​ർ​വ് ചെ​യ്തു. ഒ​രു പോ​യി​ന്‍റ് ക​ഴി​ഞ്ഞാ​ൽ സ്റ്റേ​ജി​ന്‍റെ മു​ന്നി​ൽ വ​ന്ന് ഡാ​ൻ​സ് ചെ​യ്യും. ഞാ​ൻ അ​തി​ൽ കം​ഫ​ർ​ട്ട​ബി​ൾ അ​ല്ല. ന​മ്മ​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തെ ബ​ഹു​മാ​നി​ച്ച​ല്ലേ ചെ​യ്യു​ന്ന​ത്.

അ​ങ്ങ​നെ​യൊ​രു വേ​ദി​ക്കു മു​മ്പി​ൽ ഡാ​ൻ​സ് ക​ളി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല‍. അ​ങ്ങ​നെ​യാ​ണ് ഷോ​ക​ൾ ചെ​യ്യു​ന്ന​ത് കു​റ​ച്ച​ത്. കൂ​ടു​ത​ലും അ​വാ​ർ​ഡ് ഷോ​ക​ൾ വ​രു​മ്പോ​ൾ ചെ​യ്യും. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നു​പ​റ​ഞ്ഞ് പ​ല നാ​ടു​ക​ളി​ലും ഷോ ​വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ന​മ്മ​ൾ പോ​യി ഡാ​ൻ​സ് ചെ​യ്യു​ന്ന​ത്- സാ​നി​യ ഇ​യ്യ​പ്പ​ൻ പ​റ​ഞ്ഞു.

യാ​ത്ര​ക​ൾ​ക്ക് ത​നി​ക്ക് പ​ണം ല​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും സാ​നി​യ സം​സാ​രി​ച്ചു. സി​നി​മ​ക​ളേ​ക്കാ​ളും കൂ​ടു​ത​ൽ ഞാ​ൻ പൈ​സ​യു​ണ്ടാ​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നാ​ണ്. ഒ​രു​പാ​ട് കൊ​ളാ​ബ​റേ​ഷ​ൻ ചെ​യ്യു​ന്നു​ണ്ട്. ഒ​രു റീ​ലി​ന് ഇ​ത്ര എ​മൗ​ണ്ട് എ​ന്നാ​ണ​ല്ലോ.

ചി​ല ട്രി​പ്പു​ക​ൾ മു​ഴു​വ​ൻ സ്പോ​ൺ​സേ​ർ​ഡ് ആ​യി​രി​ക്കും. അ​വ​ർ​ക്കു​വേ​ണ്ടി ന​മ്മ​ൾ പോ​സ്റ്റ് ചെ​യ്യും. അ​ങ്ങ​നെ അ​ത്യാ​വ​ശ്യം ന​ല്ല ട്രി​പ്പു​ക​ൾ പോ​യി​ട്ടു​ണ്ട്. 2024 ലാ​ണ് ഞാ​ൻ കൂ​ടു​ത​ൽ യാ​ത്ര ചെ​യ്ത​ത്. 2025ന്‍റെ അ​വ​സാ​നം മു​ത​ൽ ഇ​തു​വ​രെ കു​റ​ച്ച​ധി​കം ന​ല്ല വ​ർ​ക്കു​ക​ൾ ചെ​യ്യു​ന്നു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ സാ​റി​ന്‍റെ കൂ​ടെ ല​ണ്ട​നി​ലും ജ​ർ​മ​നി​യി​ലും അ​യ​ർ​ല​ൻ​ഡി​ലും ഒ​രു ഷോ ​ചെ​യ്യു​ന്നു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ ചാ​ക്കോ​ച്ച​ന്‍റെ​യും മ​ഞ്ജു ചേ​ച്ചി​യു​ടെ​യും കൂ​ടെ ഷോ ​ചെ​യ്യു​ന്നു​ണ്ട്. യു​എ​സി​ൽ ഒ​രു മാ​സം. ദൈ​വം സ​ഹാ​യി​ച്ച് ഡാ​ൻ​സ് എ​ന്ന​ത് ഉ​ള്ള​തു​കൊ​ണ്ട് കു​റേ യാ​ത്ര ചെ​യ്ത് ഷോ​ക​ൾ ചെ​യ്യാ​ൻ പ​റ്റി. അ​തൊ​രു വ​ലി​യ ഭാ​ഗ്യം ത​ന്നെ​യ​ല്ലേ. ന​മ്മ​ളൊ​ന്നും അ​റി​യേ​ണ്ട, അ​വ​ർ ത​ന്നെ എ​ല്ലാം നോ​ക്കി​ക്കോ​ളും-​സാ​നി​യ പ​റ​ഞ്ഞു.

Latest News

Corehub Up