Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sard Pawar

ശ​ര​ദ് പ​വാ​ർ വ​ഞ്ചി​ച്ചെ​ന്ന് പ​റ​യു​ന്ന കോ​ൺ​ഗ്ര​സ് മ​റ​ക്ക​രു​ത്; ഡി​എം​കെ​യെ നി​ങ്ങ​ളും ച​തി​ച്ച​താ​ണ് 

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ല് പാ​സാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​തേ ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ്. എ​ന്നാ​ൽ, ബി​ജെ​പി​യും എ​ൻ​ഡി​എ​യും ഇ​ത്ത​വ​ണ ക​രു​തി​ക്കൂ​ട്ടി ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 298 ൽ ​ഒ​തു​ങ്ങി​യ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ത​ന്നെ 320 ൽ ​എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി, പ്ര​തി​പ​ക്ഷ നി​ര​യി​ൽ വി​ള്ള​ലു​ണ്ടാ​ക്കി ഏ​ത് വി​ധേ​ന​യും ബി​ല്ല് പാ​സാ​ക്കു​ക എ​ന്ന ഒ​റ്റ ല​ക്ഷ്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും കൂ​ട്ട​രും. 

ഏ​പ്രി​ലി​ൽ ഏ​റ്റ തി​രി​ച്ച​ടി മ​റി​ക്ക​ട​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് പ്രാ​ഥ​മി​ക ല​ക്ഷ്യം. പ്ര​തി​പ​ക്ഷ​ത്തോ​ട് പ്ര​ത്യേ​കി​ച്ച് കോ​ൺ​ഗ്രി​സിനോ​ട് ക​ണ​ക്ക് ചോ​ദി​ക്കു​ക എ​ന്ന​ത് ത​ന്നെ​യാ​ണ് മു​ഖ്യ​ല​ക്ഷ്യം. ഇ​ങ്ങ​നെ സ​ർ​ക്കാ​ർ ബി​ല്ല് പാ​സാ​ക്ക​ൽ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ മ​റു​ഭാ​ഗ​ത്ത് സം​ഭ​വി​ക്കു​ന്ന​ത് വ​ൻ തി​രി​ച്ച​ടി​ക​ളാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വ​രെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണർ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് മു​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന എ​ൻ​സി​പി (എ​സ്പി) ചു​വ​ട് മാ​റ്റു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മ​ണ്ഡ​ല പു​ന​ർ​നി​ർ‌​ണ​യ ബി​ല്ലി​നെ പി​ന്തു​ണ‍​യ്ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ക്താ​വ് ത​ന്നെ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. 

പ്ര​തി​പ​ക്ഷ​ത്തെ സം​ബ​ന്ധി​ച്ച് ഇ​തു വ​ൻ തി​രി​ച്ച​ടി​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി കൂ​ടെ നി​ൽ​ക്കു​ന്ന ശ​ര​ദ് പ​വാ​ർ പ​ക്ഷം മാ​റു​ന്ന​ത് കോ​ൺ​ഗ്ര​സി​നുചി​ന്തി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത കാ​ര്യ​മാ​ണ്. 2024 ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ്, എ​ൻ​സി​പി (എ​സ്പി), ശി​വ​സേ​ന (യു​ബി​ടി) എ​ന്നി​വ​ർ ചേ​ർ​ന്ന് നേ​ടി​യ​ത്. ഇ​തി​ൽ ശി​വ​സേ​ന​യി​ൽ  കു​റ​ച്ച് നാ​ൾ മുമ്പ് കൂ​റു​മാ​റ്റം ക​ണ്ട​താ​ണ്. ഷി​ൻ​ഡെ പ​ക്ഷ​ത്തോ​ട് ചെ​ർന്നു യു​ബി​ടി​ക്കാ​ർ ചു​വ​ട്മാ​റ്റം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ, എ​ൻ​സി​പി(​എ​സ്പി) അ​പ്പോ​ഴും ഉ​റ​ച്ച് നി​ൽ​ക്കു​യാ​യി​രു​ന്നു. പ​ര​സ്യ​മാ​യി​ട്ട് അ​ങ്ങ​നെ ഒ​രു പ്ര​തീ​തി ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നു വേ​ണം ഇ​പ്പോ​ൾ പ​റ​യാ​ൻ‌. കാ​ര​ണം എ​ൻ​ഡി​എ നേ​താ​ക്ക​ളു​മാ‍​യി പി​ന്നാ​മ്പു​റ ച​ർ​ച്ച​ക​ളി​ലാ​യി​രു​ന്നു ശ​ര​ദ് പ​വാ​റും കൂ​ട്ട​രും എ​ന്ന് വേ​ണം ഇ​പ്പോ​ൾ മ​ന​സി​ലാ​ക്കാ​ൻ. അ​ല്ലാ​തെ പെ​ട്ടെ​ന്ന് ബി​ല്ലി​നെ പി​ന്തു​ണ‍​യ്ക്കാ​ൻ അ​വ​ർ​ക്ക് പ്രാ​ന്തോ​നും ഇ​ല്ല​ലോ. ക്യ​ത്യ​മാ​യ ക​ണ​ക്കു​ക്കൂ​ട്ട​ലു​ക​ൾ ഉ​ണ്ട്. അ​ത് പ​ക്ഷെ, ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​തു പോ​ലെ സു​പ്രി​യ സു​ലേ​യെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ക എ​ന്ന​തൊ​ന്നും ആ​യി​രി​ക്കി​ല്ല. ചി​ല​പ്പോ​ൾ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ ക​ണ്ടേ​ക്കാം സു​പ്രി​യ​യെ. അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും ഉ​ണ്ടാ​കി​ല്ല, എ​ന്താ​യാ​ലും ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ ഒ​ന്നും മാ​റ്റാ​ൻ പോ​കു​ന്നി​ല്ല. 

ഇ​തൊ​ക്കെ ഒ​രു ഭാ​ഗ​ത്തു ന​ട​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ്. ശ​ര​ദ് പ​വാ​ർ ത​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് എ​ന്നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ പ​റ​യു​ന്ന​ത്. 85 വ​യ​സാ​യി​ട്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്കു ശ​ര​ദ് പ​വാ​റി​നെ വി​ട്ടതു ത​ങ്ങ​ളാ​ണെ​ന്നാ​ന്ന് കോ​ൺ​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഉ​ദ്ദ​വും ചേ​ർ​ന്നാ​ണെ​ന്നും പ​റ​യു​ന്നു. ഇ​വ​രെ​യൊ​ക്കെ ഇ​പ്പോ​ൾ ശ​ര​ദ് പ​വാ​ർ വ​ഞ്ചി​ച്ചു എ​ന്നാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്ന​ത്. 

അതേസമയം, ഏ​ത് കോ​ൺ​ഗ്ര​സ്‍? ഒ​ന്നി​ച്ച് നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ശേ​ഷം ഫ​ലം വ​ന്ന​പ്പോ​ൾ ഒ​ന്നും നോ​ക്കാ​തെ ഡി​എം​കെ​യെ വി​ട്ട് വി​ജ​യ്ക്കൊ​പ്പം ചേ​ർ​ന്ന അ​തേ പാ​ർ​ട്ടി ത​ന്നെയല്ലേയെന്ന് എതിരാളികൾ ചോദിക്കുന്നു. ക​ഴി​ഞ്ഞ ഒ​രു​പാ​ട് വ​ർ​ഷ​ങ്ങ​ളാ​യി കൂ​ടെ നി​ന്ന ഡി​എം​കെ​യെ ച​തി​ച്ച് മ​റു​ക​ണ്ടം ചാ​ടി​യ പാ​ർ​ട്ടി​യാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ വ​ഞ്ച​ന​യു​ടെ കാ​ര്യം പ​റ​യു​ന്ന​തെന്നു പറഞ്ഞ് ഡിഎംകെയുടെ മനംമാറ്റത്തെ ന്യായീകരിക്കുകയാണവർ. അ​ന്ന് പ​റ​ഞ്ഞ​ത് ബി​ജെ​പി​യെ മാ​റ്റി​നി​ർ​ത്താ​നാ​ണ്, ഡി​എം​കെ ത​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ്ഥാ​നം ത​ന്നി​ല്ല​ല്ലോ..​എ​ന്നൊ​ക്കെ​യാ​ണ്. രാ​ഷ്ട്രീ​യം അ​വ​സ​ര​ങ്ങ​ളു​ടെ ഒ​രു ക​ല​യാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഡി​എം​കെ അ​തൊ​ന്നും മ​റ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സ്റ്റാ​ലി​ന്‍റെ പ്ര​സ്താ​വ​ന​യി​ലും അ​ത് ഉ​ണ്ടാ​യി​രു​ന്നു. പി​ന്നി​ൽ നി​ന്ന് കു​ത്തി​യ​വ​രെ ത​ങ്ങ​ൾ മ​റ​ന്നി​ട്ടി​ല്ല എ​ന്ന്. 

ഏ​താ​യാ​ലും ഡി​എം​കെ​യും  മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കും എ​ന്നാ​ണ് ഒടുവിൽ വന്ന വാർത്തകൾ. ചി​ല ഉ​പാ​ധി​ക​ൾ കേ​ന്ദ്രം അം​ഗീ​ക​രി​ക്ക​ണം എ​ന്നാ​ലെ പി​ന്തു​ണ​യ്ക്കു എ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അതു ത​ന്നെ വ​ലി​യ മാ​റ്റം ആ​ണ്, മു​ന്പ് ഇ​തേ ബി​ല്ലി​ന്‍റെ പ​ക​ർ​പ്പ് ക​ത്തി​ച്ച ആ​ളാ​ണ് സ്റ്റാ​ലി​ൻ. ആ ​സ്റ്റാ​ലി​ൻ പോ​ലും നി​ല​പാ​ട് മാ​റ്റി​യ​ത്. ഒ​രു പാ​ർ​ട്ടി കാ​ര​ണം ആ​ണ്, കോ​ൺ​ഗ്ര​സ് കാ​ര​ണം മാ​ത്രം. ഡി​എം​കെ സ​ഖ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഇ​ട​ത് പാ​ർ‌​ട്ടി​ക​ളും വി​സി​കെ​യും മു​സ്‌ലിം ലീ​ഗും ഒ​ക്കെ സ്റ്റാ​ലി​നെ നി​ല​പാ​ട് അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് വി​ജ​യ്ക്കൊ​പ്പം പോ​യ​ത്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് മാ​ത്രം ഡി​എം​കെ​യെ അ​റി​യി​ച്ചില്ലത്രേ. ആ ​മാ​ന്യ​ത പോ​ലും കാ​ണി​ച്ചില്ലെന്നതാണ് ഡിഎംകെയുടെ പരിഭവം. അതിന്‍റെ പ്രതികാരം കൂടി ഇപ്പോഴത്തെ തീരുമാനത്തിന്‍റെ പിന്നിലുണ്ടെന്നു കരുതിയാൽ തെറ്റു പറയാനില്ല.

എ​ന്താ​ക്കെ​യാ​യാ​ലും രാ​ഷ്ട്രീ​യ​ത്തി​ൽ സ്ഥി​ര​മാ​യ മി​ത്ര​ങ്ങ​ളോ സ്ഥി​ര​മാ​യ ശ​ത്രു​ക്ക​ളോ ഇ​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ഡി​എം​കെ പോ​ലും മു​മ്പ് എ​ൻ​ഡി​എ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വെ​ന്നതു മ​റ​ക്ക​രു​ത്. അ​ധി​കാ​ര​ത്തി​ന് വേ​ണ്ടി പാ​ർ​ട്ടി​ക​ൾ‌ എ​ന്തും ചെ​യ്യും. ആ​രു​ടെ കൂ​ടെ വേ​ണ​മെ​ങ്കി​ലും ചേ​രും. അ​ധി​കാ​ര​മാ​ണ​ല്ലൊ എ​ല്ലാം. അ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​റി​യാ​വു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. അ​വ​ർ ഇ​ങ്ങ​നെ പ​റ​യുമ്പോ​ളാ​ണ് അ​തി​ശ​യം ആ​കു​ന്നതെന്നു നിരീക്ഷകരും പറയുന്നു. നി​ല​വി​ൽ ഏ​താ​യാ​ലും ഡിഎംകെ തീരുമാനം പ്രതിപക്ഷ ക്യാമ്പിന് തിരിച്ചടിയാണ്. ഇ​നി​യും പാ​ർ​ട്ടി​ക​ൾ പ്ര​തി​പ​ക്ഷ​ത്തു നി​ന്ന് ചു​വ​ട്മാ​റാൻ തയാറെടുത്തു നിൽക്കുന്നു. അ​തെ​ല്ലാം തി​ങ്ക​ളാ​ഴ്ച​യ്ക്ക് ശേ​ഷം വ്യ​ക്ത​മാ​കും. ഇ​നി​യും കോ​ൺ​ഗ്ര​സ് ക​രു​ത​ലോ​ടെ നീങ്ങേണ്ട കാലമാണ് മുന്നിലെന്നു വ്യക്തം. 

Latest News

Corehub Up