Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Say No To Suicidde

ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

തൃ​ശൂ​ർ: ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​എ​സ്ഐ ശാ​ന്ത​കു​മാ​ർ (52) ആ​ണ് മ​രി​ച്ച​ത്. ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്‌​ജി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​യാ​ണ് ശാ​ന്ത​കു​മാ​ർ. കാ​ണാ​താ​കു​മ്പോ​ൾ ധ​രി​ച്ചി​രു​ന്ന പോ​ലീ​സ് യൂ​ണി​ഫോം ലോ​ഡ്‌​ജ് മു​റി​യി​ൽ തൂ​ക്കി​യി​ട്ടി​രു​ന്നു. വീ​ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്ത​കു​മാ​റി​ന് സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഇ​തേ തു​ട​ർ​ന്ന് ശാ​ന്ത​കു​മാ​ർ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തൃ​ശൂ​രി​ൽ നി​ന്ന് മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ക്കും.

Latest News

Corehub Up