Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scampattern

വ്യാ​ജ ആ​പ്പു​ക​ൾ വ​ഴി ത​ട്ടി​പ്പ്; ഫ​യ​ർ​ബേ​സി​ലെ നൂ​റു​ക​ണ​ക്കി​ന് അ​ക്കൗ​ണ്ടു​ക​ൾ പൂട്ടി കേന്ദ്ര സർക്കാർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ളു​ടെ​യും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ​യും പേ​രി​ൽ വ്യാ​ജ ആ​പ്പു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു. ഗൂ​ഗി​ളി​ന്‍റെ ക്ലൗ​ഡ് വി​ക​സ​ന പ്ലാ​റ്റ്‌​ഫോ​മാ​യ 'ഫ​യ​ർ​ബേ​സ്' ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും ലി​ങ്കു​ക​ളും നീ​ക്കം ചെ​യ്യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ ഗൂ​ഗി​ളി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

വ്യാ​ജ ബാ​ങ്കിം​ഗ് ആ​പ്പു​ക​ളും പി​എം കി​സാ​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ളും നി​ർ​മി​ച്ച് ആ​ളു​ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും ഒ​ടി​പി യും ​ചോ​ർ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം ഫ​യ​ർ​ബേ​സി​ൽ ഹോ​സ്റ്റ് ചെ​യ്തി​രു​ന്ന 57 വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ളും ഡാ​റ്റാ​ബേ​സു​ക​ളും നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

എ​സ്ബി​ഐ, ഐ​സി​ഐ​സി​ഐ, ആ​ക്സി​സ് തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ വ്യാ​ജ രൂ​പ​ങ്ങ​ളു​ണ്ടാ​ക്കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വ്യാ​ജ ലി​ങ്കു​ക​ൾ വ​ഴി ആ​പ്പു​ക​ൾ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച്, ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫോ​ണി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കു​ന്ന 'ആ​ൻ​ഡ്രോ​യി​ഡ് ഗോ​ഡ് മോ​ഡ്' എ​ന്ന ത​രം മാ​ല്‌​വെ​യ​റു​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്

Latest News

Corehub Up