തൃശൂർ: സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും ഉയർത്തിപ്പിക്കുന്നതാണു സർക്കാരിന്റെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയെന്നു മന്ത്രി കെ.എ. തുളസി. കോലഴി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രിയദർശിനി ഗ്രാമവണ്ടി സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ജനങ്ങൾക്കെത്തിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കോലഴി പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു, മുൻ എംഎൽഎ അനിൽ അക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത ഷാജി, ഒ.എം. ഷാജു, കെഎസ്ആർടിസി തൃശൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ. ജെയ്സണ് എന്നിവർ പങ്കെടുത്തു.