Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bag

സ്കൂ​ൾ ബാ​ഗിന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ഉ​ന്ന​ത​ത​ല യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ൾ ബാ​ഗു​ക​ളു​ടെ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് പ്ര​ത്യേ​ക ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. എ​സ്‌​സി​ഇ​ആ​ർ​ടി, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളും ശി​പാ​ർ​ശ​ക​ളും യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി വി​ല​യി​രു​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ങ്ങാ​നാ​വാ​ത്ത ഭാ​രം ന​ൽ​ക​രു​തെ​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. നി​ല​വി​ലു​ള്ള ക്ലാ​സ് ടൈം​ടേ​ബി​ളും പീ​രീ​ഡ് സം​വി​ധാ​ന​വും പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന കാ​ര്യം യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​കും.

പ​ഠ​ന​രീ​തി​ക​ളി​ൽ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നൊ​പ്പം, ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും 'പു​സ്ത​ക​മി​ല്ലാ​ത്ത പീ​രീ​ഡു​ക​ൾ' ന​ട​പ്പി​ലാ​ക്കി​യും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഭാ​രം കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര​മാ​യ ഒ​രു ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലൂ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

Latest News

Corehub Up