Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Bus Door

America

സ്കൂ​ൾ ബ​സ് വാ​തി​ലി​ൽ ബാ​ഗ് കു​ടു​ങ്ങി, അ​ഞ്ചു​വ​യ​സു​കാ​ര​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു;​ വ​നി​ത ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ന്യൂ​യോ​ർ​ക്ക്: സ്കൂൾ ​ബ​സി​ന്‍റെ വാ​തി​ലി​ൽ ബാ​ഗ് കു​ടു​ങ്ങി​യ അ​ഞ്ചു​വ​യ​സുകാ​ര​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ക്ലി​ന്റ​ൺ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഡി​സ്ട്രി​ക്റ്റി​ലെ ബ​സ് ഡ്രൈ​വ​റാ​യ താ​ഷ വാ​ൻ ഡെ​യ്ൻ (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളെ ബസിൽൽ നി​ന്നും ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​വ​സാ​ന​മാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യ കു​ട്ടി​യു​ടെ ബാ​ഗ് വാ​തി​ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധി​ക്കാ​തെ ഡ്രൈ​വ​ർ വാ​തി​ല​ട​ച്ച് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ കു​ട്ടി ബ​സി​ന് പു​റ​കി​ലാ​യി റോ​ഡി​ലൂ​ടെ കു​റേ​ദൂ​രം വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ട്ടു.

 അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക്ക് നി​സാ​ര പ​രു​ക്കേ​റ്റു. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും കു​ട്ടി​യു​ടെ ജീ​വ​ന് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​തി​നും ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​യെ ന​വം​ബ​ർ 16-ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഡ്രൈ​വ​റെ സ്കൂ​ൾ ബ​സ് സ​ർ​വീ​സി​ൽ നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up