ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ പന്ത് യുവതിയുടെ ശരീരത്തിൽ കൊണ്ടതിന് സ്കൂൾ വിദ്യാർഥികളെ ജനലിൽ കെട്ടിയിട്ട് നാട്ടുകാർ മർദിച്ചു. പന്ത് അബദ്ധത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ തട്ടിയതിനെ തുടർന്ന് രണ്ട് ആൺകുട്ടികളെ നാട്ടുകാർ സ്കൂൾ ജനലിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചത്. കുട്ടികളെ ചെരുപ്പുകൊണ്ടും കൈകൾ കൊണ്ടും തല്ലിയതായാണ് പോലീസ് പറയുന്നത്.
കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് രേണുക ശരണാർ, ബസവരാജ് ശരണാർ, അഭി ലമാനി എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തി. പരിക്കേറ്റ കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.