മഞ്ചേരി: സ്കൂള്‍ പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.പി. ഫിറോസ് ആവശ്യപ്പെട്ടു. സ്കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചക തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിമാര്‍ക്കും മറ്റ് അധികാരികള്‍ക്കും യൂണിയന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ് സേട്ട് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിതല ചര്‍ച്ച നടത്തി പ്രഖ്യാപിച്ച തീരുമാനങ്ങള്‍ ഇനിയും നടപ്പായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്കി ഇതു പരിഹരിക്കണം. എഴുകോണ്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ബാബു മണി, യൂണിയന് നേതാക്കളായ ഉണ്ണീസ്, റുഖിയ, സുശീല നിലമ്പൂര്‍, സാബിറ വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഉപജില്ലാ കമ്മിറ്റികള്‍ക്ക് കണ്വെന്ഷന് രൂപം നല്കി.