പുല്‍പ്പള്ളി: ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് അംഗം കെ. മിനി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
മാനേജര്‍ കെ.ആര്. ജയറാം മുഖ്യപ്രഭാഷണവും സീനിയര്‍ അധ്യാപിക സ്വപ്ന പീറ്റര്‍ ആമുഖ പ്രഭാഷണവും നടത്തി. വൈസ് പ്രിന്‍സിപ്പല്‍ പി.ആര്. സുരേഷ്, സി.കെ. രാഘവന് മെമ്മോറിയല്‍ ഐടിഇ പ്രിന്‍സിപ്പല്‍ ഷൈന്‍ പി. ദേവസ്യ, സികെആര്‍എം ബിഎഡ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ടി. രേഷ്മ, കെ. കെ. രഘുലാല്‍, വി.കെ. സായൂജ്, പി.ജി. ദിനേശ് കുമാര്‍, പി.ആര്. തൃദീപ്, സബി അഗസ്റ്റിന്, നിമ്മി ഏബ്രഹാം, സിത്താര ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം നല്കി. ആധുനിക സമൂഹത്തിലെ രക്ഷിതാക്കളും വിദ്യാർഥികളും എന്ന വിഷയത്തില്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ് നല്കി.
കല്‍പ്പറ്റ: എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും മധുരം നല്കി സ്വീകരിച്ചു.
ജൂബിലി ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട് കലാകാരന് രമേഷ് ഉണര്‍വ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്, പിടിഎ വൈസ് പ്രസിഡന്റ് വി. വിനീത്കുമാര്‍, ഹെഡ്മാസ്റ്റര് എം.പി. കൃഷ്ണകുമാര്‍, പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.കെ. നൗഷാദ്, സ്റ്റാഫ് സെക്രട്ടറി പി.പി. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. "മക്കളെ അറിയാന്‍' എന്ന വിഷയത്തില്‍ സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ കെ. ഷാജി, കരിയര്‍ ഗൈഡന്‍സ് സാധ്യതകളെക്കുറിച്ച് കരിയര്‍ ഗൈഡ് പി. പ്രസാദ് എന്നിവര്‍ ക്ലാസെടുത്തു. കലാപരിപാടികള്‍ നടന്നു.
മാനന്തവാടി: നല്ലൂര്‍നാട് എഎംഎംആര്‍ ജിഎച്ച്എസ്എസില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജില്‍സണ്‍ തൂപ്പുംകര ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ. മുരളീധരന് അധ്യക്ഷത വഹിച്ചു.
"മക്കളെ അറിയാന്‍' എന്ന വിഷയത്തില്‍ സൗഹൃദ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ടി.എം. മുബീന, കരിയര്‍ സാധ്യതയെക്കുറിച്ച് കരിയര്‍ ഗൈഡ് കെ.വി. അനീഷ് എന്നിവര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ എ. സ്വര്‍ഗിണി, പിടിഎ അംഗങ്ങളായ ബാലന്, ബാലകൃഷ്ണന്, ജ്യോതി, സീനിയര്‍ സൂപ്രണ്ട് ദിലീപ് കുമാര്‍, പ്രധാനധ്യാപകന് എസ്. അബ്ദുള്ള, അധ്യാപിക എസ്. ഉമ എന്നിവര്‍ പ്രസംഗിച്ചു.
സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം (വോയേജ്-2026) സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്കി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജന് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ വി.കെ. ഷിഫാനത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഡോ. എസ്. സന്ധ്യ അക്കാദമിക വിശദീകരണം നടത്തി.
ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ കോഴ്സുകള്‍ കരിയര്‍ മാസ്റ്റര്‍ എ.ടി. ഷൈജു പരിചയപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളെക്കുറിച്ച് പി.പി. മുഹമ്മദ് നൗഫല്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അമ്പിളി നാരായണന്, പ്രധാനധ്യാപിക ബിജി വര്‍ഗീസ്, എസ്എംസി ചെയര്മാന് സുഭാഷ് ബാബു, എംപിടിഎ പ്രസിഡന്റ് സ്മിത ദിനേശ്, അധ്യാപകരായ കെ.എ. അശ്വതി, ഡി.കെ. സിന്ധു, സാന്ദ്ര സ്റ്റീഫന്‍, ഡോ. അഞ്ജു പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.