ചേര്‍ത്തല: കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് -കെഎസ്എസ്ടിഎഫ് ആലപ്പുഴ റവന്യു ജില്ലാ സമ്മേളനം കാവില്‍ സെന്റ് മൈക്കിൾസ് ഹൈസ്കൂളില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് കണ്ണാട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരംകണ്ട കേരള സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അംഗീകരിക്കപ്പെടാത്ത നിയമനങ്ങൾ എത്രയും പെട്ടെന്ന് അംഗീകരിക്കുക, പെൻഷൻ പ്രായം ഏകീകരിക്കുക, ഡിഎ കുടിശിക മുൻകാല പ്രാബല്യത്തോടെ ഉടൻതന്നെ നൽകാൻ തീരുമാനം ഉണ്ടാവുക, ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിൽ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റായി അനീഷ് ബി. നായരെയും ജില്ലാ സെക്രട്ടറിയായി സജിത്ത് ലാലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അരുൺ എസ് ജോർജ്-വൈസ് പ്രസിഡന്റ്, ഹരികുമാർ, ബിനീഷ്-ജോയിന്റ് സെക്രട്ടറിമാർ, ബിനു വർഗീസ്-ട്രഷറർ.