Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientific Investigation

ക​ല്ല​റ​യി​ലെ ദു​രൂ​ഹ​ത: ശാ​സ്ത്രീ​യ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ള്ളി അ​ധി​കൃ​ത​ർ

ഇ​​​രി​​​ട്ടി: അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വാ​​​ണി​​​യ​​​പ്പാ​​​റ​​​ത​​​ട്ട് ഉ​​​ണ്ണി​​​മി​​​ശി​​​ഹാ പ​​​ള്ളി​​​യു​​​ടെ 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ൾ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തൊ​​​രു മൃ​​​ത​​​ദേ​​​ഹം കൂ​​​ടി ഉ​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ബ​​​ന്ധു​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്തി സ്ഥി​​​രീ​​​ക​​​ര​​​ണം ന​​​ട​​​ത്തി പോ​​​ലീ​​​സ്.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് സ​​​മാ​​​ന​​​മാ​​​യ മ​​​റ്റൊ​​​രു വ​​​സ്തു കാ​​​ണ​​​പ്പെ​​​ട്ട​​​തി​​​ലെ ദു​​​രൂ​​​ഹ​​​ത നീ​​​ക്കാ​​​ൻ ക​​​ല്ല​​​റ തു​​​റ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണെ​​​ങ്കി​​​ൽ ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.

ഒ​​​രേ​​​സ​​​മ​​​യം ഒ​​​രു മൃ​​​ത​​​ദേ​​​ഹം മാ​​​ത്ര​​​മേ പ​​​ള്ളി ക​​​ല്ല​​​റ​​​ക​​​ളി​​​ൽ സം​​​സ്ക​​​രി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ. ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ൾ ര​​​ണ്ട് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​​ലെ തോ​​​ന്നി​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ട​​​താ​​​ണ് സം​​​ശ​​​യ​​​ത്തി​​​ന് വ​​​ഴി​​​വ​​​ച്ച​​​ത്.

പ​​​രാ​​​തി സ്വീ​​​ക​​​രി​​​ച്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ എം.​​​ജെ. ബെ​​​ന്നി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു. പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള സം​​​ശ​​​യം പൂ​​​ർ​​​ണ​​​മാ​​​യും നീ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ശാ​​​സ്ത്രീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി പ​​​രാ​​​തി ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ജി​​​ൽ​​​ബെ​​​റ്റ് കൊ​​​ന്ന​​​യി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

ഈ ​​​മാ​​​സം 13ന് ​​​ഇ​​​ട​​​വ​​​ക​​​യി​​​ൽ മ​​​ര​​​ിച്ച ഒ​​​രാ​​​ളെ സം​​​സ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ തു​​​റ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഒ​​​രു മൃ​​​ത​​​ദേ​​​ഹം പെ​​​ട്ടി​​​യി​​​ൽ അ​​​ട​​​ക്കം ചെ​​​യ്ത നി​​​ല​​​യി​​​­ലും മ​​​റ്റൊ​​​ന്ന് മൃ​​​ത​​​ദേ​​​ഹം എ​​​ന്ന് തോ​​​ന്നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ പ്ലാ​​​സ്റ്റി​​​ക് പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞ നി​​​ല​​​യി​​​ലും ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വി​​​ശ്വാ​​​സ പ്ര​​​കാ​​​രം മൃ​​​ത​​​ദേ​​​ഹം പാ​​​യ​​​യി​​​ൽ പൊ​​​തി​​​ഞ്ഞു സം​​​സ്ക​​​രി​​​ക്കി​​​ല്ല എ​​​ന്ന​​​താ​​​ണ് ദു​​​രൂ​​​ഹ​​​ത​​​യ്ക്കും ആ​ശ​ങ്ക​യ്ക്കും വ​​​ഴി വ​​​ച്ച​​​ത്. 2019ൽ ​​​പ​​​ള്ളി​​​യും ക​​​ല്ല​​​റ​​​ക​​​ളും ന​​​വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് ക​​​ല്ല​​​റ​​​യു​​​ടെ ക്ര​​​മ ന​​​മ്പ​​​റു​​​ക​​​ളി​​​ലും മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. 2006ലും 2015​​​ലും ര​​​ണ്ട് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഈ ​​​ക​​​ല്ല​​​റ​​​യി​​​ൽ അ​​​ട​​​ക്കം ചെ​​​യ്തി​​​രു​​​ന്നു.

പ​​​ഴ​​​യ ന​​​മ്പ​​​ർ പ്ര​​​കാ​​​രം 23-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യാ​​​ണ് പു​​​ന​​​ഃക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ൽ 38-ാം ന​​​മ്പ​​​ർ ക​​​ല്ല​​​റ​​​യാ​​​യി മാ​​​റി​​​യ​​​ത്. പ​​​ള്ളി​​​യി​​​ലെ മ​​​ര​​​ണ ര​​​ജി​​​സ്റ്റ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ള്ളി അ​​​ധി​​​കൃ​​​ത​​​രും പോ​​​ലീ​​​സും ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ണ​​​ത്തി​​​ൽ ഈ ​​​ര​​​ണ്ടു കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ എ​​​ത്തി​​​ച്ച് അ​​​ട​​​ക്കം ചെ​​​യ്ത ക​​​ല്ല​​​റ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up