Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Accident

Thiruvananthapuram

സ്കൂ​ട്ട​റ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

ക​ഴ​ക്കൂ​ട്ടം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ക​ഴ​ക്കൂ​ട്ടം ചെ​ത​ന്യ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സി​ആ​ർ​എ-88 പ്ര​ശാ​ന്തി​യി​ൽ പി. ​ആ​ർ.​ പ്രി​യ​ദ​ർ​ശി​നി (41)യാ​ണ് മ​രി​ച്ച​ത്. മ​ൺ​വി​ള ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.


ക​ഴി​ഞ്ഞ മാ​സം 28ന് ​രാ​വി​ലെ സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്കു​പോ​കും വ​ഴി ടെ​ക്നോ​പാ​ർ​ക്കി​നു സ​മീ​പം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​നു മു​ന്നി​ൽ​വ​ച്ച് മ​റ്റൊ​രു ബൈ​ക്ക് വ​ന്നി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭ​ർ​ത്താ​വ്: സി​ലീ​പ് മാ​ധ​വ​ക്കു​റു​പ്പ് (കൊ​ല്ലം പി​ഡ​ബ്ല്യു​ഡി). മ​ക​ൾ: എ​സ്.​പി.​ശ്രി​യ. രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും പ്ര​സ​ന്ന​കു​മാ​രി​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​രി: പി.​ആ​ർ.​ര​ശ്മി.

District News

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള​യം​കു​ള​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു.

ച​ങ്ങ​രം​കു​ളം അ​മ​യി​ൽ സ്വ​ദേ​ശി ക​ല്ലി​ങ്ങ​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ(40)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ള​യം​കു​ളം എം​വി​എം സ്കൂ​ളി​ന​ടു​ത്തു​വ​ച്ച് ഫാ​ത്തി​മ​യും മ​ക​ൻ ഷെ​ഫീ​ക്കും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ, കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ ഫാ​ത്തി​മ​യെ​യും മ​ക​ൻ ഷെ​ഫീ​ക്കി​നെ​യും നാ​ട്ടു​കാ​ർ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഫാ​ത്തി​മ​യെ തൃ​ശൂ​രി​ലെ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ മ​രി​ച്ചു.

പൊ​ന്നാ​നി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

District News

ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വി​ഴി​ഞ്ഞം: ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കോ​ട്ട​പ്പു​റം ക​രി​മ്പ​ള്ളി​ക്ക​ര ച​രു​വി​ള​കോ​ള​നി​യി​ൽ അ​ന്തോ​ണി​യു​ടെ മ​ക​ൻ​ വ​ർ​ഗീ​സ് (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ന്നോ​ടെ വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽ തെ​ന്നൂ​ർ ക്കോ​ണ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മു​ക്കോ​ല​യി​ൽ നി​ന്നും വി​ഴി​ഞ്ഞ​ത്ത് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ അ​തെ ദി​ശ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ് വ​ർ​ഗീ​സ്.

District News

ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കു​ണ്ട​റ: നാ​ഷ​ണ​ൽ പെ​ർ​മി​റ്റ്‌ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മു​ക്കൂ​ട് സ​ന്ധ്യാ ഭ​വ​ന​ത്തി​ൽ ഗി​രീ​ഷ് കു​മാ​ർ (35) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​റു​മു​റി​ക്ക​ട സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ലോ​റി​യി​ൽ കു​ണ്ട​റ ഭാ​ഗ​ത്ത് നി​ന്നും വ​ന്ന സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗി​രീ​ഷ് പെ​രു​മ്പു​ഴ​യി​ൽ മൊ​ബൈ​ൽ ഷോ​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

District News

സ്കൂ​ട്ട​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മു​ക്കം: നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ര​ഞ്ചാ​ട്ടി കു​റു​ക്ക​ന​ങ്ങാ​ടി വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ബി​ജു മ​ണ്ണാ​ർ​ക്ക​ണ്ടി (36), തോ​ട്ടു​മു​ക്കം പ​ള്ളി​ത്താ​ഴെ മൂ​ഴി​ക്ക​ൽ ജോ​യി​യു​ടെ മ​ക​ൻ സി​ജോ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബി​ജു മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ സി​ജോ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​രു​വ​രും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ വൈ​ദ്യു​ത തൂ​ണി​ൽ ഇ​ടി​ച്ച​ത്. ലീ​ലാ​മ്മ​യാ​ണ് മ​രി​ച്ച ബി​ജു​വി​ന്‍റെ മാ​താ​വ്. ഗ്രേ​സി​യാ​ണ് സി​ജോ​യു​ടെ മാ​താ​വ്. ഭാ​ര്യ: ജോ​ഷ്മ. മ​ക​ൾ: ആ​ൻ​ഡ്രി​യ.

District News

കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

പ​യ്യ​ന്നൂ​ർ: കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. മാ​ത​മം​ഗ​ലം പാ​റ​ത്തോ​ടി​ലെ വി. ​ജി​ഷ്ണു(27)​ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​റോം കൂ​ര്‍​ക്ക​ര​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ജി​ഷ്ണു​വും സു​ഹൃ​ത്ത് നി​ധി​നും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ജി​ഷ്ണു​വി​ന്‍റെ മ​ര​ണം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് നി​ധി​ന്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു. നാ​രാ​യ​ണ​ൻ-​സ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജി​ഷ്ണു. സ​ഹോ​ദ​ര​ന്‍ സ​ഞ്ജു നാ​രാ​യ​ണ​ൻ.

District News

സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് റോ​ഡി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

എ​ട​ക്ക​ര: കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ത്തേ​ടം സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

മൂ​ത്തേ​ടം ചെ​മ്മം​തി​ട്ട​യി​ലെ ക​റു​ത്തേ​ട​ത്ത് ഹു​സൈ​ന്‍റെ മ​ക​ളും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി​യു​മാ​യ ഫാ​ത്തി​മ റി​ഫ​യാ​ണ് (20) മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത 66 ലെ ​കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​ണ്‍​കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് ഇ​ടി​ച്ചു. ഇ​തോ​ടെ സ്കൂ​ട്ട​ർ മ​റി​യു​ക​യും ഫാ​ത്തി​മ റി​ഫ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ഇ​രി​ന്പി​ളി​യം വെ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വൈകുന്നേരം നാ​ലോ​ടെ മൂ​ത്തേ​ട​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച ഫാ​ത്തി​മ റി​ഫ​യു​ടെ മൃ​ത​ദേ​ഹം അ​ഞ്ചോ​ടെ ചെ​മ്മം​തി​ട്ട ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. ജ​സ്മ​ന​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഫാ​സ, ഫ​റ ഹു​സൈ​ൻ.

Kerala

സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ഴ​യ പ​ന​ക്ക​ച്ചി​റ പ​ഴ​നി​ല​ത്ത് ജോ​ജി​യു​ടെ ഭാ​ര്യ ജെ​സി ജോ​ജി (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​ ജെ​സി​യും ഭ​ർ​ത്താ​വ് ജോ​ജി​യും ഒ​രു​മി​ച്ച് വീ​ട്ടി​ൽനി​ന്നു സ്കൂ​ട്ട​റി​ൽ മു​ണ്ട​ക്ക​യ​ത്തേ​ക്കു വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ൽ പു​തി​യ​താ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്ത ക​ട്ടിം​ഗി​ലേ​ക്ക് സ്കൂ​ട്ട​ർ കയറു​ന്ന​തി​നി​ടെ പു​റ​കി​ലി​രു​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ജെ​സി​യു​ടെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​ൻ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ആ​ൽ​ബി അ​ഗ​സ്റ്റി​ൻ, അ​ൽ​ഫോ​ൻ​സ് അ​ഗ​സ്റ്റി​ൻ.

District News

സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ടെ​ക്നോ​പാ​ർ​ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ര​കു​ളം ഏ​ണി​ക്ക​ര ദു​ർ​ഗാ ലെ​യി​ൻ ശി​വ​ശ​ക്തി​യി​ൽ ആ​കാ​ശ് മു​ര​ളി (30) ആ​ണ് മ​രി​ച്ച​ത്.

വ​ഴ​യി​ല​ക്ക് സ​മീ​പം പു​ര​വൂ​ർ​കോ​ണ​ത്ത് പ​ഴ​കു​റ്റി-​വ​ഴ​യി​ല നാ​ലു​വ​രി പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലുങ്കി​നു കു​ഴി​ച്ച കു​ഴി​യി​ൽ ആ​കാ​ശ് മു​ര​ളി​യു​ടെ ആ​ക്ടീ​വ സ്കൂ​ട്ട​ർ വീ​ഴു​ക​യാ​യി​രി​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞു​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: ഫെ​ബി. ഒ​ന്ന​ര വ​യ​സു​കാ​രി എ​ല്ല ഏ​ക മ​ക​ളാ​ണ്.

Kerala

കു​ന്നി​ക്കോ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ചു; കി​ണ​റ്റി​ൽ വീ​ണ് അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു

കൊ​ല്ലം: കു​ന്നി​ക്കോ​ട് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. കി​ണ​റ്റി​ൽ വീ​ണ് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു.

മ​ഠ​ത്തി​ൽ വ​ട​ക്കേ​തി​ൽ അ​ഞ്ജു​വും മ​ക​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

പ​രി​ക്കേ​റ്റ അ​മ്മ​യെ​യും മ​ക​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Latest News

Corehub Up