Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scrutiny

എലത്തൂരിലെ സൂക്ഷ്മപരിശോധന: വരണാധികാരിയുടെ ഓഫീസില്‍ നാടകീയ രംഗങ്ങള്‍

കോ​​ഴി​​ക്കോ​​ട്: എ​​ല​​ത്തൂ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ സ്ഥാ​​നാ​​ര്‍ഥി​​ക​​ളു​​ടെ നാ​​മ​​നി​​ര്‍ദേ​​ശ​​പ​​ത്രി​​ക​​ക​​ളു​​ടെ സൂ​​ക്ഷ്മപ​​രി​​ശോ​​ധ​​നാ വേ​​ള​​യി​​ല്‍ വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ ഓ​​ഫീ​​സി​​ല്‍ നാ​​ട​​കീ​​യ രം​​ഗ​​ങ്ങ​​ള്‍.

നാ​​മ​​നി​​ര്‍ദേ​​ശ പ​​ത്രി​​ക അം​​ഗീ​​ക​​രി​​ച്ച​​തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ര​​സീ​​തു​​മാ​​യി അ​​ജി​​ത്പ​​വാ​​ര്‍ വി​​ഭാ​​ഗം പ്ര​​തി​​നി​​ധി വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ ഓ​​ഫീ​​സി​​ല്‍നി​​ന്ന് ഇ​​റ​​ങ്ങി ഓ​​ടി​​പ്പോ​​യി. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്ഥ​​ല​​ത്ത് സം​​ഘ​​ര്‍ഷാ​​വ​​സ്ഥ ഉ​​ട​​ലെ​​ടു​​ത്തു.

സി​​റ്റിം​​ഗ് എം​​എ​​ല്‍എ എ.​​കെ. ശ​​ശീ​​ന്ദ്ര​​ന് ഭീ​​ഷ​​ണി​​യു​​യ​​ര്‍ത്തി ഇ​​ത്ത​​വ​​ണ എ​​ന്‍സി​​പി അ​​ജി​​ത്പ​​വാ​​ര്‍ വി​​ഭാ​​ഗ​​ത്തെ അ​​നു​​കൂ​​ലി​​ക്കു​​ന്ന പി.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍ എ​​ന്ന​​യാ​​ള്‍ പ​​ത്രി​​ക ന​​ല്‍കി​​യി​​രു​​ന്നു. ആ​​ദ്യം പി.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ പ​​ത്രി​​ക​​യാ​​ണ് സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം വ​​ര​​ണാ​​ധി​​കാ​​രി അം​​ഗീ​​ക​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ പ്രാ​​വ​​ശ്യം ക്ലോ​​ക്ക് ചി​​ഹ്ന​​ത്തി​​ല്‍ എ.​​കെ. ശ​​ശീ​​ന്ദ്ര​​നാ​​ണ് ജ​​ന​​വി​​ധി തേ​​ടി​​യ​​ത്.

ഇ​​ത്ത​​വ​​ണ ആ ​​ചി​​ഹ്‌​​നം അ​​ജി​​ത്പ​​വാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​നാ​​ണ് ല​​ഭി​​ച്ച​​ത്. കു​​ഴ​​ലൂ​​തു​​ന്ന മ​​നു​​ഷ്യ​​നാ​​ണ് എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ ചി​​ഹ്നം. അ​​ജി​​ത്പ​​വാ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചി​​ഹ്ന​​വും സ്ഥാ​​നാ​​ര്‍ഥി​​ത്വ​​വും ക​​ടു​​ത്ത ആ​​ശ​​യ​​ക്കു​​ഴ​​പ്പം ഉ​​ണ്ടാ​​ക്കു​​മെ​​ന്ന് ക​​ണ്ട് പി.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ പ​​ത്രി​​ക അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന​​വ​​ര്‍ എ​​തി​​ര്‍പ്പു​​യ​​ര്‍ത്തി​​യി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​ഘ​​ര്‍ഷാ​​വ​​സ്ഥ ഉ​​ട​​ലെ​​ടു​​ത്ത​​പ്പോ​​ള്‍ വ​​ര​​ണാ​​ധി​​കാ​​രി ഇ​​രു​​വി​​ഭാ​​ഗ​​ത്തെ​​യും ച​​ര്‍ച്ച​​യ്ക്ക് വി​​ളി​​ച്ചു.

ഈ ​​സ​​മ​​യം അ​​ജി​​ത്പ​​വാ​​ര്‍ വി​​ഭാ​​ഗം പ്ര​​തി​​നി​​ധി, വ​​ര​​ണാ​​ധി​​കാ​​രി ത​​യാ​​റാ​​ക്കി വ​​ച്ച ര​​സീ​​തു​​മാ​​യി ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. എ.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍ വി​​ഭാ​​ഗ​​ത്തി​​ന്‍റെ എ​​തി​​ര്‍പ്പു മൂ​​ലം പി.​​കെ. ശ​​ശീ​​ന്ദ്ര​​ന്‍റെ പ​​ത്രി​​ക ത​​ള്ളി​​യാ​​ല്‍ ര​​സീ​​തു​​മാ​​യി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് അ​​ജ്ഞാ​​ത​​ന്‍ ര​​സീ​​തു​​മാ​​യി ക​​ട​​ന്നു​​ക​​ള​​ഞ്ഞ​​ത്.

Latest News

Corehub Up