Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sdpi Withdraws

മ​ഞ്ചേ​ശ്വ​ര​ത്ത് എ​സ്ഡി​പി​ഐ മ​ത്സ​രി​ക്കി​ല്ല; സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ എ​സ്ടി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു. പ​ത്രി​ക പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി കെ.​എം. അ​ഷ്റ​ഫ് പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​ര​ത്ത് രാ​വി​ലെ ചേ​ർ​ന്ന എ​സ്ടി​പി​ഐ യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വും സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എം.​അ​ഷ്‌​റ​ഫും വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ഷ്‌​റ​ഫ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​സ്ഡി​പി​ഐ എ​ത്തി​യ​ത്.

എ​ന്‍​ഡി​എ കാ​ല​ങ്ങ​ളാ​യി ര​ണ്ടാം സ്ഥാ​ന​ത്തു എ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണ് മ​ഞ്ചേ​ശ്വ​രം. മു​സ്‌​ലിം ലീ​ഗി​ന്‍റെ എ.​കെ.​എം.​അ​ഷ്‌​റ​ഫാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ന് സ​മാ​ന​മാ​യ പേ​രു​ള്ള കെ. ​എം.​അ​ഷ്‌​റ​ഫ് കൂ​ടി മ​ത്സ​ര​രം​ഗ​ത്തേ​ക്ക് എ​ത്തു​മ്പോ​ള്‍ വോ​ട്ടു​ക​ള്‍ ഭി​ന്നി​ച്ചു​പോ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up