Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sea Erosion

ആ​റാ​ട്ടു​പു​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലും ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

ആ​ല​പ്പു​ഴ: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തൃ​ക്കു​ന്ന​പ്പു​ഴ പ്ര​ണ​വം ജം​ഗ്ഷ​നും മൂ​ത്തേ​രി​ക്കു​മി​ട​യി​ൽ 15 വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. രാ​വി​ലെ മു​ത​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​യ​തോ​ടെ തീ​ര​ദേ​ശ ജീ​വി​തം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളി​ൽ തീ​ര​ദേ​ശ റോ​ഡി​ൽ മു​ഴു​വ​ൻ മ​ണ​ൽ നി​റ​ഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ പ്ര​ണ​വം ജം​ഗ്ഷ​നി​ൽ ജ​ല​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ​രി​കി​ൽ ഇ​റ​ക്കി​യി​രു​ന്ന പൈ​പ്പു​ക​ൾ ശ​ക്ത​മാ​യ തി​ര​യി​ൽ റോ​ഡി​ൽ പ​ര​ക്കെ നി​ര​ന്നു​കി​ട​ക്കു​ക​യാ​ണ്.

മം​ഗ​ലം, കു​റി​ച്ചി​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​യ​ർ​ന്ന​തി​നാ​ൽ ക​ട​ൽ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നാ​വാ​തെ കി​ഴ​ക്കു​വ​ശ​ത്തും വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ക​ട​ൽ​ഭി​ത്തി പേ​രി​നു​പോ​ലു​മി​ല്ലാ​ത്ത മം​ഗ​ലം, പ​ത്തി​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ​ക്ഷോ​ഭം വ​ലി​യ ദു​രി​ത​മാ​ണ് വി​ത​യ്ക്കു​ന്ന​ത്.

തീ​രാ​ദു​രി​തം പ​തി​വാ​യ​തോ​ടെ മം​ഗ​ല​ത്ത് നാ​ട്ടു​കാ​ർ റോ​ഡി​ന് കു​റു​കെ വ​ല​കെ​ട്ടി തീ​ര​ദേ​ശ റോ​ഡി​ലെ ഗ​താ​ഗ​തം ത​ട​ഞ്ഞു. എ​ന്നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് റ​വ​ന്യൂ അ​ധി​കൃ​ത​രോ പോ​ലീ​സോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​തു​വ​രെ ഇ​ട​പെ​ടാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

 

Latest News

Corehub Up