Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seafood

കോ​ഴി​ക്കോ​ട് സീ​ഫു​ഡ് ക​ട​യി​ൽ വീ​ണ്ടും മോ​ഷ​ണം; കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ചാ​ലി​യം ഇ​ല്ലി​ക്ക​ൽ സീ​ഫു​ഡ് ക​ട​യി​ൽ നി​ന്നും ക​ല്ലു​മ്മ​ക്കാ​യ മോ​ഷ്ടി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ളാ​ണ് ചാ​ക്കി​ൽ സൂ​ക്ഷി​ച്ച ക​ല്ലു​മ്മ​ക്കാ​യ മോ​ഷ്ടി​ച്ച​ത്.

ക​ട​യു​ട​മ​യു​ടെ പ​രാ​തി​യി​ൽ ബേ​പ്പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഹെ​ൽ​മ​റ്റ് ധ​രി​ച്ച ആ​ൾ ക​ട​യി​ലെ​ത്തു​ന്ന​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും ഇ​തേ ക​ട​യി​ൽ വ​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ല്ലു​മ്മ​ക്കാ​യ മോ​ഷ​ണം പോ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് സി​സി​ടി​വി സ്ഥാ​പി​ച്ച​ത്. ചാ​ലി​യ​ത്തെ വി​വി​ധ ക​ട​ക​ളി​ൽ ക​ല്ലു​മ്മ​ക്കാ​യ മോ​ഷ​ണം പ​തി​വാ​ണെ​ന്ന് ക​ട​യു​ട​മ​ക​ൾ ആ​രോ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം.

Latest News

Corehub Up