Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Search Team

Thiruvananthapuram

തെ​ര​ച്ചി​ൽ സം​ഘ​ത്തി​ൽ പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും: മ​ന്ത്രി സി.​പി.ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ഷി​ജി​നാ​യു​ള്ള തെ​ര​ച്ചി​ൽ നി​ർ​ത്തു​ക​യി​ല്ലെ​ന്നും പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി സി.​പി ജോ​ൺ. ഷി​ജി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ, ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ സ​ന്തോ​ഷ്, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി അ​ഞ്ചു​തെ​ങ്ങ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷി​ജി​ന്‍റെ ഭാ​ര്യ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദുഃ​ഖ​ത്തി​ൽ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും ഒ​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ടും​ബ​ത്തെ പൂ​ർ​ണ​മാ​യി ബോ​ധ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ത​ന്നെ തെ​ര​ച്ചി​ൽ തു​ട​രും. ക​ട​ലി​ന്‍റെ സ്വ​ഭാ​വം ന​ന്നാ​യി അ​റി​യു​ന്ന പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഫാ. ​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ കേ​വ​ലം തെ​ര​ച്ചി​ലി​ന​പ്പു​റം ക​ള​ക്ട​റേ​റ്റി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. ഷി​ജി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

മു​ത​ല​പ്പൊ​ഴി അ​ടു​ത്തി​ടെ​യാ​യി മ​ര​ണ​പ്പൊ​ഴി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യാ​ണോ ഇ​വി​ടെ ക​ല്ലു​ക​ൾ ഇ​ട്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ​ഠി​ച്ച ശേ​ഷ​മേ സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​വു​ക​യു​ള്ളൂ. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ക​ര​യോ​ട് ചേ​ർ​ന്നാ​ണ് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി കൂ​ടി​യാ​യ താ​ൻ എ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ​ക്കും കൗ​ൺ​സി​ലി​നും ബോ​ധ്യ​മാ​കു​ന്ന രീ​തി​യി​ലാ​കും സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ഫി​ഷ​റീ​സ് ഡപ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ച​ർ​ച്ച​യി​ൽ ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ചു. താ​ൻ വീ​ണ്ടും സ്ഥ​ല​ത്തെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up