ലണ്ടൻ: ലിവർപൂൾ ഫോർവേഡ് താരം മുഹമ്മദ് സലയ്ക്ക് പ്രീമിയർ ലീഗ് ഫുട്ബോൾ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്ന്് ഈജിപ്ത് ദേശീയ ടീം ഡയറക്ടർ ഇബ്രാഹിം ഹസൻ പറഞ്ഞു.
മിലിറ്റാവോയ്ക്ക് പരിക്ക്
ഫുട്ബോൾ ലോകകപ്പിന് ഒന്നരമാസം ശേഷിക്കേ ബ്രസീലിന് കനത്ത തിരിച്ചടി. പ്രതിരോധ താരം എഡർ മിലിറ്റാവോയുടെ പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്.