Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season Of Theatre

Kottayam

കോ​ട്ട​യ​ത്തി​ന് ഇ​നി നാ​ട​ക​ക്കാ​ലം

കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന 16-ാമ​​ത് ദ​​ര്‍​ശ​​ന അ​​ഖി​​ല കേ​​ര​​ള പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്ന് അ​​ര​​ങ്ങു​​ണ​​രും. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം 5.30ന് ​​ന​​ട​​ന്‍ പ്ര​​മോ​​ദ് വെ​​ളി​​യ​​നാ​​ട് നാ​​ട​​കമേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ഡ​​യ​​റ​​ക്‌​ട​ര്‍ ഫാ. ​​ഡോ. തോ​​മ​​സ് പു​​തു​​ശേ​​രി അ​​ധ്യ​​ക്ഷ​​നാ​കും. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

ദി​​വ​​സ​​വും 5.30ന് ​​ന​​ട​​ക്കു​​ന്ന സാം​​സ്‌​​കാ​​രി​​ക പ​​രി​​പാ​​ടി​​യി​​ല്‍ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ളു​​മു​​ണ്ടാ​​കും. കേ​​ര​​ള​​ത്തി​​ന്‍റെ നാ​​ട​​ക​​വ​​ഴി​​ക​​ള്‍ എ​​ന്ന വി​​ഷ​​യ​​തി​​ല്‍ ഡോ. ​​രാ​​ജേ​​ഷ് കെ. ​​പു​​തു​​മ​​ന നാ​​ട​​ക ക്വി​​സ് ന​​ട​​ത്തും. രം​​ഗ​​പാ​​ഠം സു​​ജാ​​ത​​ന്‍ എ​​ന്ന പു​​സ്ത​​ക​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ആ​​ര്‍ട്ടി​സ്റ്റ് സു​​ജാ​​ത​​നു​​മൊ​​ത്തു പു​​സ്ത​​ക​​ര​​ച​​യി​​താ​​വ് കെ. ​​ഗി​​രീ​​ഷ് നടത്തുന്ന സംഭാഷണവും ഉണ്ടാകും. കു​​ട്ടി​​ക​​ളു​​ടെ നാ​​ട​​ക​​വേ​​ദി എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ സം​​വി​​ധാ​​യ​​ക​​ന്‍ ജോ​​ഷി മാ​​ത്യു​വും സ്ത്രീ ​​നാ​​ട​​ക​​വേ​​ദി പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ സൗ​​ന്ദ​​ര്യ ശാ​​സ്ത്രം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ഡോ. ​​എ.​​കെ. അ​​ര്‍​ച്ച​​ന​യും പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ര​ങ്ങി​ലെ​ത്തു​ന്ന നാ​ട​ക​ങ്ങ​ൾ

കൊ​​ല്ലം എ​​ക്കോ തിയ​​റ്റ​​ര്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നി​​ലാ​​വ് പ​​റ​​ഞ്ഞ​​ത് എ​​ന്ന നാ​​ട​​ക​​മാ​​ണ് ഇ​​ന്ന് അ​ര​ങ്ങ​ത്തെ​ത്തു​ന്ന​ത്. നാ​​ളെ കൊ​​ച്ചി​​ന്‍ ച​​ന്ദ്ര​​കാ​​ന്ത​​യു​​ടെ രാ​​മ​​ന്‍ രാ​​ഘ​​വ​​ന്‍ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ട്, 23ന് ​​കോ​​ഴി​​ക്കോ​​ട് സ​​ങ്കീ​​ര്‍​ത്ത​​ന​​യു​​ടെ ശ്വാ​​സം, 24ന് ​​കാ​​യം​​കു​​ളം പീ​​പ്പി​​ള്‍ തി​​യറ്റേ​​ഴ്‌​​സി​​ന്‍റെ ചാ​​പ്ലി​​ന്‍ കു​​ഞ്ഞൂ​​ട്ട​​ന്‍, 25ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം സൗ​​പ​​ര്‍​ണി​​ക​​യു​​ടെ പ​​ട​​യോ​​ട്ടം, 26ന് ​​ഗാ​​ന്ധി​​ഭ​​വ​​ന്‍ തി​​യറ്റ​​ര്‍ ഇ​​ന്ത്യ പ​​ത്ത​​നാ​​പു​​രം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന കൂ​​ട്, 27ന് ​​അ​​മ്പ​​ല​​പ്പു​​ഴ അ​​ക്ഷ​​ര​​ജ്വാ​​ല​​യു​​ടെ ക​​ളം, 28ന് ​ച​​ങ്ങ​​നാ​​ശേ​​രി അ​​ണി​​യ​​റ​​യു​​ടെ തി​​ര, 29ന് ​​കോ​​ഴി​​ക്കോ​​ട് രം​​ഗ​​ഭാ​​ഷ​​യു​​ടെ ഒ​​രു​​ക്കം, 30ന് ​​കൊ​​ല്ലം അ​​ന​​ശ്വ​​ര​​യു​​ടെ രാ​​വ​​ണ​​ന്‍ എ​​ന്നീ നാ​​ട​​ക​​ങ്ങ​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്.

പ്ര​​മു​​ഖ നാ​​ട​​കസ​​മി​​തി​​ക​​ളി​​ല്‍ നി​​ന്നും തെ​​ര​​ഞ്ഞെ​​ടു​​ത്ത 10 നാ​​ട​​ക​​ങ്ങ​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

മി​​ക​​ച്ച നാ​​ട​​ക​​ത്തി​​ന് 25,000 രൂ​​പ​​യും മു​​ക​​ളേ​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍റെ എ​​വ​​ര്‍​റോ​​ളിം​​ഗ് ട്രോ​​ഫി​​യു​മാ​ണ് സ​മ്മാ​നം. ഇ​തി​നു​പു​റ​മേ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ളു​ണ്ട‌്. ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 6.15ന് ​​നാ​​ട​​കം ആ​​രം​​ഭി​​ക്കും.

Latest News

Corehub Up