Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seat

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ സീ​റ്റ് കൂ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ൺ പ്ര​വേ​ശ​ന പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ സീ​റ്റ് കൂ​ട്ടി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഏ​ഴ് ജി​ല്ല​ക​ളി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലും 30 ശ​ത​മാ​നം സീ​റ്റും ര​ണ്ട് ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​നം സീ​റ്റു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് എ​ല്ലാ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്കും 30% മാ​ർ​ജി​ന​ൽ സീ​റ്റ് വ​ർ​ധി​പ്പി​ച്ച​ത്. കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ എ​ല്ലാ സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ​ക്കും 20% സീ​റ്റാ​ണ് വ​ർ​​ധി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​തേ രീ​തി​യി​ലാ​ണ് വ​ർ​ധ​ന. നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്ന 313 ബാ​ച്ചു​ക​ൾ തു​ട​രാ​നും അ​നു​മ​തി ന​ല്‍​കി.​കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

വ​ഴ​ങ്ങാ​തെ സു​ധാ​ക​ര​ൻ; ക​ണ്ണൂ​ർ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് എം​പി

ക​ണ്ണൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് മു​ൻ‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. ഒ​രു അ​നു​ന​യ​ത്തി​നും താ​നി​ല്ലെ​ന്നും ക​ണ്ണൂ​ർ‌ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

സീ​റ്റി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര ത​ന്നെ അ​ദ്ദേ​ഹം റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ അ​നു​കൂ​ല നി​ല​പാ​ടു​ള്ള​വ​രു​ടെ യോ​ഗം വി​ളി​യ്ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്കം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് സു​ധാ​ക​ര​ൻ.

അ​തേ സ​മ​യം സു​ധാ​ക​ര​ന് വ​ഴ​ങ്ങേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സു​ധാ​ക​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ൾ​പ്പെ​ടെ ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം സു​ധാ​ക​ര​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സി​ന് കു​രു​ക്കാ​യി​രി​ക്കു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം.

സ​മ്മ​ര്‍​ദ്ദ​ത്തി​നും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴ​ങ്ങേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം.

തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി സു​ധാ​ക​ര​നോ​ട് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സു​ധാ​ക​ര​ൻ പി​ടി​വാ​ശി തു​ട​രു​ന്ന​തി​ൽ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്കും അ​തൃ​പ്തി​യു​ണ്ട്. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Kerala

'എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ല', കെ. ​സു​ധാ​ക​ര​ൻ പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കും: ഹൈ​ബി ഈ​ഡ​ൻ എം​പി

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി പാ​ർ​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന തീ​രു​മാ​നം അ​ദ്ദേ​ഹം എ​ടു​ക്കി​ല്ലെ​ന്നും ഹൈ​ബി പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ആ​ളാ​ണ് സു​ധാ​ക​ര​നെ​ന്നും ഹൈ​ബി പ​റ​ഞ്ഞു. ഡ​ൽ​ഹി‍​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹൈ​ബി ഈ​ഡ​ൻ. രാ​ഹു​ൽ ഗാ​ന്ധി, കെ.​സി. വേ​ണു​ഗോ​പാ​ൽ അ​ട​ക്ക​മു​ള​ള നേ​താ​ക്ക​ൾ സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കും.

നി​ല​വി​ലെ വാ​ർ​ത്ത​ക​ൾ അ​ണി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ക​രു​തു​ന്നി​ല്ല. പു​തി​യ ആ​ളു​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളാ​യി വ​രും എ​ന്നാ​ണ് പ്ര​തീ​ക്ഷ. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും എം​പി​മാ​രെ ഏ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം പാ​ർ​ല​മെ​ന്‍റി​ലാ​ണെ​ന്നും ഹൈ​ബി പ​റ​ഞ്ഞു.​ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് കി​ട്ടാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് കെ. ​സു​ധാ​ക​ര​ൻ.

അ​തേ​സ​മ​യം, കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ന്‍റ്. രാ​ഹു​ൽ ഗാ​ന്ധി​യും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും വീ​ണ്ടും സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കും. ച​ർ​ച്ച​യ്ക്കാ​യി സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച കെ ​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​യി​ലേ​യ്ക്ക് പോ​കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ഇ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സു​ധാ​ക​ര​ൻ.

Kerala

ചാ​ത്ത​ന്നൂ​ർ സീ​റ്റ് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്കി​ന് ന​ൽ​കാ​ൻ യു​ഡി​എ​ഫ്; ജി. ​ദേ​വ​രാ​ജ​ൻ സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

കൊ​ല്ലം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ചാ​ത്ത​ന്നൂരി​ൽ യു​ഡി​എ​ഫി​ന് വേ​ണ്ടി ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് സൂ​ച​ന. സീ​റ്റ് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്കി​ന് ന​ൽ​കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​താ​യാ​ണ് വി​വ​രം.

ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​നെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് യു​ഡി​എ​ഫ് ആ​ലോ​ചി​ക്കു​ന്ന​ത്. കൊ​ല്ല​ത്ത് മ​ത്സ​രി​ക്കാ​നാ​ണ് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും സീ​റ്റ് വി​ട്ടു​ന​ല്‍​കാ​ന്‍ യു​ഡി​എ​ഫ് ത​യാ​റാ​യി​ല്ല.

സി​പി​ഐ​യു​ടെ ജി.​എ​സ്. ജ​യ​ലാ​ലാ​ണ് ചാ​ത്ത​ന്നൂ​ർ എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും ബി​ജെ​പി നേ​താ​വ് ബി.​ബി. ഗോ​പ​കു​മാ​റി​ന് ര​ണ്ടാം സ്ഥാ​നം നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍ 40,000ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍ നേ​ടി​യ​തോ​ടെ ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യാ​ണ് ചാ​ത്ത​ന്നൂ​രി​നെ ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

മു​തി​ര്‍​ന്ന നേ​താ​വാ​യ എ​ന്‍. പീ​താം​ബ​ര​ക്കു​റു​പ്പ് മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് ദ​യ​നീ​യ​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു. 2016-ല്‍ ​കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ചെ​ങ്കി​ലും അ​പ്പോ​ളും ചാ​ത്ത​ന്നൂ​രി​ലെ ജ​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്നി​ല്ല.

ഇ​ത്ത​വ​ണ പോ​രി​നാ​യി മു​ന്‍ എം​എ​ല്‍​എ പ്ര​താ​പ​വ​ര്‍​മ ത​മ്പാ​ന്‍റെ മ​ക​ള്‍ ചൈ​ത്ര ത​മ്പാ​നെ ക​ള​ത്തി​ലി​റ​ക്കാ​നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഫോ​ര്‍​വേ​ഡ് ബ്ലോ​ക്കി​ന് കൊ​ല്ലം ജി​ല്ല​യി​ല്‍ സീ​റ്റ് ന​ല്‍​ക​ണ​മെ​ന്ന തീ​രു​മാ​നം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ജി. ​ദേ​വ​രാ​ജ​ന്‍ ചാ​ത്ത​ന്നൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​നൊ​രു​ങ്ങു​ന്ന​ത്.

 

 

Kerala

അ​നു​ന​യ നീ​ക്ക​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി; കെ. ​സു​ധാ​ക​ര​നെ ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നേ​തൃ​ത്വ​വു​മാ​യി തെ​റ്റി ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ഹു​ൽ.

തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് സു​ധാ​ക​ര​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ​ത്താ​ൻ രാ​ഹു​ൽ നേ​രി​ട്ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ‌​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​നു​ന​യ നീ​ക്ക​ത്തി​ൽ നേ​തൃ​ത്വം മു​ന്നോ​ട്ട് വ​യ്ക്കാ​ൻ‌ പോ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ ലോ​കം ഉ​റ്റു​നൊ​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞ് ഡ​ൽ​ഹി വി​ട്ട സു​ധാ​ക​ര​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സു​ധാ​ക​ര​പ​ക്ഷ​ത്തു​ള്ള അ​നു​യാ​യി​ക​ളോ​ട് വീ​ട്ടി​ലെ​ക്കെ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി.

ക​ണ്ണൂ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ച്ച് സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ വൈ​കാ​രി​ക പോ​സ്റ്റും ഇ​ട്ടി​രു​ന്നു. എം​പി സ്ഥാ​ന​മൊ​ഴി​ഞ്ഞ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ
ആ​വ​ശ്യം. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ മ​റ്റു അ​ഞ്ചു എം​പി​മാ​രും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് രം​ഗ​ത്തു​ണ്ട് എ​ന്ന​താ​ണ് നേ​തൃ​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.

Kerala

മു​കു​ന്ദ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ലും പ്ര​ശ്ന​മി​ല്ല; നാ​ട്ടി​ക​യി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ക്കും: ഗീ​താ ഗോ​പി

തൃ​ശൂ​ർ: നാ​ട്ടി​ക സീ​റ്റി​നെ ചൊ​ല്ലി ഇ​ട​ഞ്ഞ് സി​പി​ഐ​യി​ലെ പ​ദ​വി​ക​ൾ രാ​ജി​വ​ച്ച സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചാ​ലും മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി.

മു​കു​ന്ദ​ൻ കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ൽ എ​ത്തി​ല്ല എ​ന്നാ​ണ് വി​ശ്വാ​സം. പെ​യ്മെ​ന്‍റ് സീ​റ്റ് എ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​ർ​ട്ടി പ​റ​ഞ്ഞ​തി​ന​പ്പു​റം ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും ഗീ​താ ഗോ​പി പ്ര​തി​ക​രി​ച്ചു.നാ​ട്ടി​ക​യി​ൽ വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. സി.​സി. മു​കു​ന്ദ​നു​മാ​യി സം​സാ​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മു​കു​ന്ദ​നു​മാ​യി പാ​ർ​ട്ടി​ക്ക് ശ​ത്രു​ത​യി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞി​രു​ന്നു. സ്നേ​ഹി​ച്ച പാ​ർ​ട്ടി​യെ മു​കു​ന്ദ​ൻ ത​ള്ളി​പ്പ​റ​യി​ല്ല, മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​ഷ​മ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

മു​കു​ന്ദ​നു​മാ​യി പാ​ർ​ട്ടി​ക്ക് ശ​ത്രു​ത​യി​ല്ല; ച​ർ​ച്ച ചെ​യ്ത് വി​ഷ​മ​ങ്ങ​ൾ പ​രി​ഹ​രി​ക്കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ക സീ​റ്റി​നെ ചൊ​ല്ലി ഇ​ട​ഞ്ഞ സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യോ​ട് പാ​ർ​ട്ടി​ക്ക് ശ​ത്രു​ത ഇ​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സ്നേ​ഹി​ച്ച പാ​ർ​ട്ടി​യെ മു​കു​ന്ദ​ൻ ത​ള്ളി​പ്പ​റ​യി​ല്ല, മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​ഷ​മ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

നാ​ട്ടി​ക​യി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ഗീ​താ ഗോ​പി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഒ​രു ടേം ​മാ​ത്രം പൂ​ർ​ത്തീ​ക​രി​ച്ച ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​ലും, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് കേ​സ് ഉ​ള്ള​യാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ച്ച​തി​നാ​ലു​മാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.

ഗീ​താ ഗോ​പി ഒ​ഴി​കെ ആ​രെ​യും മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ആ​ക്കി​യാ​ൽ അം​ഗീ​ക​രി​ക്കു​മെ​ന്നും, അ​വ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ള്ള​തു​കൊ​ണ്ടാ​ണ് ത​ന്നെ പ​ക​രം സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ മി​ക​ച്ച പ്ര​ക​ട​ന​മാണ് മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വ​ച്ച​ത്. അ​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ണം പി​രി​ച്ച് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് കൊ​ണ്ടാ​ണ് ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് മു​കു​ന്ദ​ൻ പ​റ​ഞ്ഞ​ത്. നാ​ട്ടി​ക പേ​യ്മെ​ന്‍റ് സീ​റ്റാ​ണെ​ന്ന് മു​കു​ന്ദ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​കു​ന്ദ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന ത​ര​ത്തി​ലും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ർ​ട്ടി​യി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യ മു​കു​ന്ദ​നെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാം എ​ന്ന തീ​രു​മാ​നം നേ​തൃ​ത്വം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ലും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സി.​സി. മു​കു​ന്ദ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

 

Kerala

ജോ​സ് യു​ഡി​എ​ഫി​ൽ വ​രു​ന്നെ​ങ്കി​ൽ വ​ര​ട്ടെ; പാ​ലാ വി​ട്ടു ത​രി​ല്ല: മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ൽ വ​രു​ന്നെ​ങ്കി​ൽ വ​ര​ട്ടെ​യെ​ന്ന് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. എ​ന്നാ​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​ക്കൊ​ടു​ക്കി​ല്ലെ​ന്ന് കാ​പ്പ​ൻ പറഞ്ഞു. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എമ്മി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

"എ​ല​ത്തൂ​ർ സീ​റ്റ് ലീ​ഗി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ന്‍റെ പാ​ർ​ട്ടി ത​യാ​റാ​ണ്. പ​ക​രം പേ​രാ​മ്പ്ര വേ​ണം. ടീം ​യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടി​റ​ങ്ങി​യാ​ൽ വി​ജ​യം ഉ​റ​പ്പാ​ണ്.'-​കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"കെ‍‍​ഡി​പി​ക്കു നി​ല​വി​ൽ ര​ണ്ടു സീ​റ്റാ​ണ് ഉ​ള്ള​ത്. പാ​ലാ​യും ഏ​ല​ത്തൂ​രും ആ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഞ​ങ്ങ​ൾ​ക്കു ത​ന്ന​ത്. അ​തി​ൽ പാ​ലാ വി​ജ​യി​ച്ചു. മൂ​ന്നു സീ​റ്റ് വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ഇ​ത്ത​വ​ണ മൂ​ന്നു സീ​റ്റ് വേ​ണം.'-​കാ​പ്പ​ൻ പ​റ​ഞ്ഞു.

എ​ല​ത്തൂ​ർ സീ​റ്റ് ലീ​ഗി​നു കി​ട്ടി​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. മാ​റി​ക്കൊ​ടു​ക്കാ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. പ​ക​രം പേ​രാ​മ്പ്ര സീ​റ്റ് കി​ട്ട​ണം. അ​തി​ൽ വി​ജ​യ​സാ​ധ്യ​ത ഉ​ണ്ട്. ക്രി​സ്ത്യ​ൻ – മു​സ്‌​ലിം ക​ൺ​സോ​ളി​ഡേ​ഷ​ൻ ഉ​ണ്ടാ​യാ​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ ച​ർ​ച്ച​ക​ൾ യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ അ​ൻ​വ​റി​നെ​യും സി.​കെ. ജാ​നു​വി​നെ​യും എ​ടു​ക്കാ​നു​ള്ള ച​ർ​ച്ച മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളു​വെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

"ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം. പ​ക്ഷേ, ഞാ​ൻ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യാ​ൽ ചി​ത്രം മാ​റും. ര​ണ്ടു ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ചു. എ​നി​ക്കു​ള്ള വോ​ട്ട് അ​വി​ടെനി​ന്ന് പോ​യി​ട്ടി​ല്ല. ഇ​ട​തു​വോ​ട്ടു​ക​ളും എ​നി​ക്ക് കി​ട്ടും.'-​കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

 

Kerala

രാ​ഹു​ലി​ന് സീ​റ്റ് ന​ൽ​ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; തി​രു​ത്തു​മാ​യി പി.​ ജെ. കു​ര്യ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് സീ​റ്റ് ന​ൽ​ക​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ൻ. മ​റ്റ് ആ​രെ​ങ്കി​ലും പാ​ല​ക്കാ​ട് നി​ന്നാ​ൽ ജ​യി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച​തി​ന് ജ​യി​ക്കും എ​ന്ന മ​റു​പ​ടി മാ​ത്രം ആ​ണ് ന​ൽ​കി​യ​ത് എ​ന്നും പി.​ജെ. കു​ര്യ​ൻ‌ വി​ശ​ദീ​ക​രി​ച്ചു.

സീ​റ്റ് ന​ൽ​ക​രു​തെ​ന്ന പ്ര​സ്താ​വ​ന​യി​ൽ കു​ര്യ​നെ നേ​രി​ട്ട് രാ​ഹു​ൽ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് വച്ചാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​രു​ത്തു​മാ​യി കു​ര്യ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

താ​ൻ ഉ​ൾ​പ്പ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ഇ​ത്ത​വ​ണ എം​പി​മാ​രെ മ​ത്സ​രി​പ്പി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​യി​രി​ക്കു​മെ​ന്നും കു​ര്യ​ൻ പ​റ​ഞ്ഞി​രു​ന്നു. യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം ലൈം​ഗി​ക പീ​ഡ​ന​ക്കേ​സു​ക​ളി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​നി സീ​റ്റ് ന​ൽ​ക​രു​തെ​ന്നും ‌ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

'മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ർ പാ​ല​ക്കാ​ട് ത​ന്നെ​യു​ണ്ട്. യു​വാ​ക്ക​ൾ വ​രു​മ്പോ​ൾ മാ​ന​ദ​ണ്ഡം വ​യ്ക്ക​ണം. ഭാ​ഷ​യും സൗ​ന്ദ​ര്യ​വും മാ​ത്രം മ​തി​യെ​ന്ന് ക​രു​തു​ന്ന ചി​ല സ്ഥാ​ന​മോ​ഹി​ക​ളു​ണ്ട്. അ​വ​രെ മാ​റ്റി​നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കും.'-​പി. ജെ. ​കു​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

 

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഭ​ര​ണം കി​ട്ടി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ന്റെ വോ​ട്ടു വൈ​ബ് പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് നേ​മം. ഒ. ​രാ​ജ​ഗോ​പാ​ൽ ആ​ണ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ക്കെ​ട്ട​ത്. എ​ന്നാ​ൽ 2021ൽ ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യി​ലൂ​ടെ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു 2021ൽ ​നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളി​ധ​ര​നാ​യി​രു​ന്നു യു​ഡി​എ​ഫ് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​യി​രി​ക്കും നേ​മ​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു. ഇ​ന്ന് ആ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രി​ക​രി​ച്ച് മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

National

ബി​ഹാ​റി​ൽ 200 ക​ട​ന്ന് എ​ൻ​ഡി​എ; ത​ക​ർ​ന്ന​ടി​ഞ്ഞ് മ​ഹാ​സ​ഖ്യം

പാ​റ്റ്ന: ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ൾ തേ​രോ​ട്ടം ന​ട​ത്തി ബി​ജെ​പി-​ജെ​ഡി​യു സ​ഖ്യം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ഒ​ടു​വി​ല്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം ലീ​ഡ് നി​ല​യി​ല്‍ എ​ന്‍​ഡി​എ സ​ഖ്യം 200 സീ​റ്റു​ക​ള്‍ ക​ട​ന്നു. ആ​ര്‍​ജെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ സ​ഖ്യം അ​മ്പേ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ഹാ​സ​ഖ്യ​ത്തി​ന് 36 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ലീ​ഡു​ള്ള​ത്. ഇ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നാ​ല് സീ​റ്റു​ക​ളി​ൽ ഒ​തു​ങ്ങി.

Kerala

പി.​പി. ദി​വ്യ​യ്ക്ക് സീ​റ്റി​ല്ല; ക​ണ്ണൂ​രി​ല്‍ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​എം

ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ഡി​എം ന​വീ​ന്‍​ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​യാ​യ മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യ്ക്ക് ഇ​ത്ത​വ​ണ സീ​റ്റി​ല്ല. അ​തേ​സ​മ​യം എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ. ​അ​നു​ശ്രീ പി​ണ​റാ​യി ഡി​വി​ഷ​നി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കും.

സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ബി​നോ​യ് കു​ര്യ​ന്‍ ഒ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​മു​ഖ​ങ്ങ​ളാ​ണ്. പി.​പി. ദി​വ്യ പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന ക​ല്യാ​ശേ​രി ഡി​വി​ഷ​നി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം വി.​വി. പ​വി​ത്ര​നാ​ണ് സ്ഥാ​നാ​ര്‍​ഥി.

എ​സ്എ​ഫ്‌​ഐ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​നു​ശ്രീ പി​ണ​റാ​യി ഡി​വി​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ക. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ലെ ജേ​ണ​ലി​സം വി​ഭാ​ഗം ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യും എ​സ്എ​ഫ്‌​ഐ പേ​രാ​വൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ ന​വ്യ സു​രേ​ഷ് പേ​രാ​വൂ​ര്‍ ഡി​വി​ഷ​നി​ല്‍​നി​ന്ന് ജ​ന​വി​ധി തേ​ടും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ബി​നോ​യ് കു​ര്യ​ന്‍ പെ​ര​ള​ശേ​രി​യി​ല്‍​നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Latest News

Corehub Up