Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Biennial

America

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ര​ണ്ടാം ദ്വി​വ​ത്സ​ര സ​മ്മേ​ള​നം ജ​നു​വ​രി 23 മു​ത​ൽ 

കൊ​ളം​ബോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ര​ണ്ടാം ദ്വി​വ​ത്സ​ര സ​മ്മേ​ള​നം 2027 ജ​നു​വ​രി 23 മു​ത​ൽ 26 വ​രെ ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ൽ ന​ട​ക്കും.

 വ​നി​താ നേ​തൃ​ത്വം, സ്ത്രീ​ശാ​ക്തീ​ക​ര​ണം, ഐ​ക്യം, സ​ഹ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മ്മേ​ള​നം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി വ​നി​ത​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​കും. പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നു​മാ​ണ് സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്ന​ത്.

 ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി വെ​ളി​യ​ത്ത് , ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് പി​ന്തു​ണ​യേ​കും.

 ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ സ​ലീ​ന മോ​ഹ​ൻ, പ്ര​സി​ഡ​ന്‍റ് ഷീ​ല റെ​ജി, സെ​ക്ര​ട്ട​റി ലി​നു തോ​മ​സ്, ട്ര​ഷ​റ​ർ റോ​സി​ലി വി​ൽ​സ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

 കൂ​ടു​ത​ൽ ക​രു​ത്തു​റ്റ ആ​ഗോ​ള മ​ല​യാ​ളി വ​നി​താ സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up