Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Look

നീ​ര​ജ് മാ​ധ​വും അ​ൽ​ത്താ​ഫ് സ​ലീ​മും; പ്ലൂ​ട്ടോ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ

നീ​ര​ജ് മാ​ധ​വും അ​ൽ​ത്താ​ഫ് സ​ലീ​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ഏ​ലി​യ​ൻ കോ​മ​ഡി ചി​ത്രം "പ്ലൂ​ട്ടോ'​യു​ടെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

വി​ക്ര​മാ​ദി​ത്യ​നും വേ​താ​ള​വും എ​ന്ന ഐ​തി​ഹ്യ​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഒ​രാ​ൾ മ​റ്റൊ​രാ​ളു​ടെ പു​റ​ത്തി​രി​ക്കു​ന്ന പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഏ​പ്രി​ൽ 12-ന് ​സിം​ഗ​പ്പൂ​രി​ൽ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഈ ​പു​തി​യ പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും എ​ന്ന സൂ​ച​ന​യാ​ണ് പു​തി​യ പോ​സ്റ്റ​റും ന​ൽ​കു​ന്ന​ത്. "എ​ങ്കി​ലും ച​ന്ദ്രി​കേ' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ദി​ത്യ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. പ്ലൂ​ട്ടോ​യി​ലെ ര​സ​ക​ര​മാ​യ ആ ​ഏ​ലി​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത് അ​ൽ​ത്താ​ഫ് സ​ലീ​മാ​ണ്.

ആ​ർ​ഷ ബൈ​ജു, അ​ജു വ​ർ​ഗീ​സ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ , സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളും ആ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്ന് സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന Alien Comedy Genre-ലേ​ക്ക് പു​തി​യൊ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജ​യ​കൃ​ഷ്ണ​ൻ ആ​ർ. കെ, ഛാ​യാ​ഗ്രാ​ഹ​ണം -വി​ഷ്ണു ശ​ർ​മ, ക​ഥ തി​ര​ക്ക​ഥ- നി​യാ​സ് മു​ഹ​മ്മ​ദ്, സം​ഗീ​തം- അ​ർ​ക്കാ​ഡോ, എ​ഡി​റ്റ​ർ- സ​ന​ത് ശി​വ​രാ​ജ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ​സ്- അ​ന​ന്തു സു​രേ​ഷ്, കി​ഷോ​ർ ആ​ർ. കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- അ​ർ​ജു​ന​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- നൗ​ഫ​ൽ സ​ലിം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് ചെ​മ്പ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- പ​ക്കു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- രാ​ഖി​ൽ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സ്റ്റെ​ഫി സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ- ശ​ങ്ക​ര​ൻ എ​എ​സ്, കെ.​സി. സി​ദ്ധാ​ർ​ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്- വി​ഷ്ണു സു​ജാ​ത​ൻ, വി​എ​ഫ്എ​ക്സ്- ഫ്ല​യി​ങ് പ്ലൂ​ട്ടോ, സ്റ്റ​ണ്ട്- എ​പി​യ​ൻ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- സ​ണ്ണി താ​ഴു​ത​ല, സ്റ്റി​ൽ​സ്- അ​മ​ൽ സി. ​സ​ദ​ർ, ഡി​സൈ​ൻ- ടെ​ൻ പോ​യ​ന്‍റ്സ്, പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്.

Latest News

Corehub Up