Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecondODI

റൂ​ട്ട് ക്ലി​യ​ർ; ഇ​ന്ത്യ​യെ വീ​ഴ്ത്തി പ​ര​മ്പ​ര​യി​ൽ ഒ​പ്പം പി​ടി​ച്ച് ആ​തി​ഥേ​യ​ർ

കാ​ർ​ഡി​ഫ്: ജോ ​റൂ​ട്ടി​ന്‍റെ അ​പ​രാ​ജി​ത ബാ​റ്റിം​ഗ് ക​രു​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് ആ​വേ​ശ ജ​യം. നാ​ല് വി​ക്ക​റ്റി​നാ​ണ് ആ​തി​ഥേ​യ​ർ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 234 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 44.1 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് മ​റി​ക​ട​ന്നു.

133 പ​ന്തി​ൽ ഒ​മ്പ​തു ഫോ​റു​ക​ളോ​ടെ 99 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ജോ ​റൂ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​ശി​ൽ​പ്പി. ഈ ​ജ​യ​ത്തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ (1-1) ഒ​പ്പ​മെ​ത്താ​നും ഇം​ഗ്ല​ണ്ടി​നാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യാ​യി​രു​ന്നു വി​ജ​യി​ച്ചി​രു​ന്ന​ത്.

ഒ​രു ഘ​ട്ട​ത്തി​ൽ 5/ 125 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ റൂ​ട്ടും വി​ൽ ജാ​ക്സും ചേ​ർ​ന്നാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും പ​ടു​ത്തു​യ​ർ​ത്തി​യ 72 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഇം​ഗ്ലീ​ഷ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. വി​ൽ ജാ​ക്സ് 30 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കു​മ്പോ​ൾ ടീം ​സ്കോ​ർ 197-ൽ ​എ​ത്തി​യി​രു​ന്നു.

പി​ന്നീ​ട് ഗ​സ് ആ​റ്റ്കി​ൻ​സ​ണെ (23*) കൂ​ട്ടു​പി​ടി​ച്ച് റൂ​ട്ട് കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ടീ​മി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 233 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ​യും (65) ശ്രേ​യ​സ് അ​യ്യ​രു​ടെ​യും (66) അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

മ​റ്റ് മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഓ​പ്പ​ണ​ർ രോ​ഹി​ത് ശ​ർ​മ 26 റ​ൺ​സെ​ടു​ത്തും ക്യാ​പ്റ്റ​ൻ ശു​ഭ്‌​മ​ൻ ഗി​ൽ 31 റ​ൺ​സെ​ടു​ത്തും പു​റ​ത്താ​യ​പ്പോ​ൾ ഇ​ഷാ​ൻ കി​ഷ​ന് (ഒ​ന്ന്) തി​ള​ങ്ങാ​നാ​യി​ല്ല. മ​ധ്യ​നി​ര​യും വാ​ല​റ്റ​വും അ​തി​വേ​ഗം കീ​ഴ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 233 റ​ൺ​സി​ൽ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നാ​യി ജോ​ഫ്ര ആ​ർ​ച്ച​റും ഗ​സ് ആ​റ്റ്കി​ൻ​സ​ണും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി തി​ള​ങ്ങി.

Latest News

Corehub Up