Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secretariat

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ്. വി​നീ​ത് എ​ന്ന​യാ​ളാ​ണ് വി​ദേ​ശ​മ​ദ്യ ഷോ​പ്പി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ 20ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.

ഇ​ന്ന് എ​ലി​വി​ഷം ക​ഴി​ച്ച​തി​നു​ശേ​ഷ​മാ​ണ് വി​ദേ​ശ​മ​ദ്യ ഷോ​പ്പി​ന് മു​ക​ളി​ല്‍ ക​യ​റി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ താ​ഴെ​യി​റ​ക്കി. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും പ​റ​ഞ്ഞു വി​ട്ടി​രു​ന്നു. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​ണ് പ​റ​ഞ്ഞു​വി​ട്ട​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ജോ​ലി ചെ​യ്തി​ട്ടും ര​ണ്ടു​മാ​സ​മാ​യി ശ​മ്പ​ളം ന​ല്‍​കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ശേ​ഷം യു​വാ​വ് പ​റ​ഞ്ഞ​ത്.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; മു​ഖ്യ​മ​ന്ത്രി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും നോ​ർ​ത്ത് ബ്ലോ​ക്കി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പു​തി​യ സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലും അ​ന​ക്സ് മ​ന്ദി​ര​ങ്ങ​ളി​ലു​മാ​യാ​ണ് മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഭ​ര​ണ​ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​കും.

ഭ​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ നോ​ർ​ത്ത് ബ്ലോ​ക്കി​ൽ മു​ഖ്യ​മ​ന്ത്രി​യും അ​ഞ്ച് മ​ന്ത്രി​മാ​രു​മാ​ണ് ഓ​ഫീ​സു​ക​ൾ പ​ങ്കി​ടു​ന്ന​ത്. മൂ​ന്നാം നി​ല​യി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ര​ണ്ടാം നി​ല​യി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒ​ന്നാം നി​ല​യി​ൽ മ​ന്ത്രി​മാ​രാ​യ മോ​ൻ​സ് ജോ​സ​ഫ്, ഷി​ബു ബേ​ബി ജോ​ൺ എ​ന്നി​വ​ർ.

നോ​ർ​ത്ത് സാ​ൻ​ഡ്‌​വി​ച്ച് ബ്ലോ​ക്കി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫും ര​ണ്ടാം നി​ല​യി​ൽ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബും ത​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ൾ തു​റ​ക്കും. മെ​യി​ൻ ബ്ലോ​ക്ക് ഒ​ന്നാം നി​ല​യി​ൽ മ​ന്ത്രി​മാ​രാ​യ സി.​പി. ജോ​ൺ, എ.​പി. അ​നി​ൽ​കു​മാ​ർ. സൗ​ത്ത് ബ്ലോ​ക്കി​ൽ ര​ണ്ടാം നി​ല​യി​ൽ മ​ന്ത്രി ടി. ​സി​ദ്ദി​ഖും മൂ​ന്നാം നി​ല​യി​ൽ മ​ന്ത്രി കെ.​എ. തു​ള​സി​യും ചു​മ​ത​ല​യേ​ൽ​ക്കും. മ​ന്ത്രി​മാ​ർ​ക്കാ​യി അ​ന​ക്സ് മ​ന്ദി​ര​ങ്ങ​ളി​ലും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

 

 

District News

സെ​ക്ര​ട്ടേ​റി​യ​റ്റ് ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ല്‍ മ​രം ഒ​ടി​ഞ്ഞു​വീ​ണു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റ് ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ലു​ണ്ടാ​യി​രു​ന്ന വ​ലി​യ മ​രം ഒ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​രം മെ​ല്ലെ ഒ​ടി​ഞ്ഞു വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് ജീ​വ​ന​ക്കാ​രും സ​ന്ദ​ര്‍​ശ​ക​രും ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ന്നു പോ​കു​ന്ന ഗേ​റ്റി​ലേ​ക്കും വ​ഴി​യി​ലേ​ക്കു​മാ​ണ് മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്.

ഇ​ന്നും നാ​ളെ​യും അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ പ​ല​രും ഇ​ന്ന​ലെ അ​വ​ധി​യെ​ടു​ത്ത​തി​നാ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഹാ​ജ​ര്‍ നി​ല കു​റ​വാ​യി​രു​ന്നു. മ​രം മ​റി​ഞ്ഞു​വീ​ണ ഉ​ട​നെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. ഉ​ട​ന്‍ ത​ന്നെ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി മ​രം മു​റി​ച്ചു മാ​റ്റി. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​രി​സ​ര​ത്ത് നി​ര​വ​ധി മ​ര​ങ്ങ​ള്‍ നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ മ​രം ഒ​ടി​ഞ്ഞു​വീ​ണു; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ മ​രം റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ന്‍റോ​ൺ​മെ​ന്‍റ് ഗേ​റ്റി​ന് മു​ന്നി​ലെ മ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ടി​ഞ്ഞു​വീ​ണ​ത്.

മ​ര​ത്തി​ന് താ​ഴെ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട​പ്പോ​ൾ പ​രി​സ​ര​ത്തു​ള്ള​വ​ർ ഓ​ടി​മാ​റു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി.

അപകടാവസ്ഥയിൽ സെക്രട്ടറിയേറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു.

Kerala

ഫയൽ മുക്കാനോ‍‍? സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ ​ഓ​ഫീ​സ് പ​രി​ഷ്ക​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ട​ഞ്ഞു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.

വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ഐ​​​എ​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ. ജ​​​യ​​​തി​​​ല​​​കി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം ഇ​​​ന്ന​​​ലെ രാ​​​ത്രി 10 മു​​​ത​​​ൽ 15നു ​​​രാ​​​വി​​​ലെ 10 മ​​​ണി​​​വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന കാ​​​ര്യം വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ മാ​​​ർ​​​ച്ച് 31ലെ ​​​തീ​​​യ​​​തി​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പറയുന്ന​​​ത്.

ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റി​​​നെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടാം ​​​ശ​​​നി, ഞാ​​​യ​​​ർ, വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി തു​​​ട​​​ങ്ങി​​​യ അ​​​വ​​​ധി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കേ ഇ ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ത്തു ന​​​ൽ​​​കി.

ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം 15 വ​​​രെ നി​​​ല​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് ഒ​​​ട്ടേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നിലനി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണോ ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ധൃ​​​തി​​​പി​​​ടി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​വെ​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നുമാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ക്ഷീ​ര​​ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും

കൊ​​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞു പാ​​​​ൽ​​​വി​​​​ല കൂ​​​​ട്ടു​​​​മെ​​​​ന്ന ക്ഷീ​​​​ര വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​റ​​​​പ്പ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കെ​​​​എ​​​​സ്എം​​​​എ​​​​സ്എ ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ചും ധ​​​​ർ​​​​ണ​​​​യും ന​​​​ട​​​​ത്തി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലി​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പാ​​​​ള​​​​യം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​​നി​​​​ന്നും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം മി​​​​ൽ​​​​മ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ൺ തെ​​​​രു​​​​വ​​​​ത്ത് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

മി​​​​ൽ​​​​മ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​എ​​​​ൻ. വ​​​​ത്സ​​​​ല​​​​ൻ​​​​പി​​​​ള്ള ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ​​​​എ​​​​സ്എം​​​​എ​​​​സ്എ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നി​​​​ൽ കു​​​​മാ​​​​ർ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ സോ​​​​ണി തെ​​​​ല്ലാ​​​​മാ​​​​ടം, ജോ​​​​യ്മോ​​​​ൻ, അ​​​​ജേ​​​​ഷ് മോ​​​​ഹ​​​​ന​​​​ൻ, സോ​​​​ണി ഈ​​​​റ്റ​​​​ക്ക​​​​ൻ, വ​​​​ത്സ​​​​ല​​​​ൻ അ​​​​ടി​​​​മാ​​​​ലി, ജോ​​​​സ്‌​​​​കു​​​​ട്ടി ശാ​​​​ന്തി​​​​ഗ്രാം, സ​​​​ണ്ണി തെ​​​​ങ്ങും​​​​പ​​​​ള്ളി, ജോ​​​​ണി വ​​​​ണ്ണ​​​​പ്പു​​​​റം, സാ​​​​ജു തോ​​​​പ്രാം​​​​കു​​​​ടി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ലും സ​മ​രാ​വേ​ശം ചോ​രാ​തെ ആ​ശ​മാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ശ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ലും ആ​​​ശ​​​മാ​​​രു​​​ടെ സ​​​മ​​​രാ​​​വേ​​​ശം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​ല​​​യ​​​ടി​​​ച്ചു. 2025 ഫെ​​​ബ്രു​​​വ​​​രി 10നാ​​​യി​​​രു​​​ന്നു ആ​​​ശാ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച​​​ത്. 266 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല രാ​​​പ​​​ക​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കേ​​​ര​​​ള ആ​​​ശ ഹെ​​​ൽ​​​ത്ത് വ​​​ർ​​​ക്കേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

പാ​​​ള​​​യം ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​ൽ നി​​​ന്നു​​​മാ​​​രം​​​ഭി​​​ച്ച സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ണി​​​നി​​​ര​​​ന്നു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​കെ സ​​​ദാ​​​ന​​​ന്ദ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റ് മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബി​​​ന്ദു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. മി​​​നി സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ജ്വ​​​ല പോ​​​രാ​​​ട്ട​​​മാ​​​ണ് ആ​​​ശ സ​​​മ​​​ര​​​മെ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൽ വി.​​​കെ. സ​​​ദാ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. ​​ഈ ​സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്ത മി​​​നി​​​മം കൂ​​​ലി ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണ് സ​​​മ​​​രം ചെ​​​യ്ത​​​ത്. മി​​​നി​​​മം കൂ​​​ലി ന​​​ൽ​​​കി​​​യാ​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​യി ആ​​​ശ​​​മാ​​​രെ അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന ഭീ​​​തി​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. അ​​​ത് ഈ​​​സ് ഓ​​​ഫ് ഡൂ​​​യിം​​​ഗ് ബി​​​സി​​​ന​​​സി​​​ന് എ​​​തി​​​രാ​​​ക​​​യാ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽനി​​​ന്നും അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ക്കു​​​ക​​​യി​​​ല്ല. എ​​​ന്നാ​​​ൽ, മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ഓ​​​ണ​​​റേ​​​റി​​​യ​​​മാ​​​യി 2000 രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി.

സ്ത്രീ​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ച സ​​​മ​​​ര​​​ച്ചൂ​​​ടാ​​​ണ് അ​​​തി​​​ന് കാ​​​ര​​​ണം. ഓ​​​ണ​​​റേ​​​റി​​​യം ന​​​ൽ​​​കേ​​​ണ്ട​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രാ​​​ണെ​​​ന്ന് ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന് അം​​​ഗീ​​​ക​​​രി​​​ക്കേ​​​ണ്ടി വ​​​ന്നു. സ​​​മ​​​രം മൂ​​​ലം അ​​​ധി​​​കാ​​​രി​​​ക​​​ൾ ജോ​​​ലി​​​ക്ക് കൃ​​​ത്യ​​​ത കൊ​​​ണ്ടു​​​വ​​​രേ​​​ണ്ടി വ​​​ന്നു. തൊ​​​ഴി​​​ലാ​​​ളി എ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ആ​​​ശ​​​മാ​​​ർ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.

ആ​​​ശ​​​മാ​​​രു​​​ടെ അ​​​ടി​​​മ​​​പ്പ​​​ണി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് 266 ദി​​​വ​​​സ​​​ത്തെ സ​​​മ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന നേ​​​ട്ട​​​മാ​​​ണ്. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ടും അ​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളോ​​​ടും ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന് യാ​​​തൊ​​​രു മ​​​മ​​​ത​​​യുയി​​​ല്ല. ഡി​​​മാ​​​ന്‍ഡുക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നേ​​​ടു​​​ന്ന​​​ത് വ​​​രെ വ്യ​​​ത്യ​​​സ്ത സ​​​മ​​​ര രീ​​​തി​​​ക​​​ളു​​​മാ​​​യി ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​​​ഫ. എം.പി. മ​​​ത്താ​​​യി, ജോ​​​സ​​​ഫ് സി. ​​​മാ​​​ത്യു, മു​​​ൻ മ​​​ന്ത്രി വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ, ഒ.​​​വി. ഉ​​​ഷ, ഡോ. ​​​ഡി. സു​​​രേ​​​ന്ദ്ര​​​നാ​​​ഥ്, പ്ര​​​ഫ. കെ.പി ശ​​​ങ്ക​​​ര​​​ൻ, എ​​​ൻ. മാ​​​ധ​​​വ​​​ൻ​​​കു​​​ട്ടി, ഡോ. ​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ, തോ​​​മ​​​സ് മാ​​​ഞ്ഞൂ​​​രാ​​​ൻ, ഷൈ​​​ല കെ. ​​​ജോ​​​ണ്‍, എ​​​ഐ​​​എം​​​എ​​​സ്എ​​​സ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​എം. ബീ​​​വി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ർ​​​ന്ന്, ഓ​​​ണ​​​റേ​​​റി​​​യം 21000 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വി​​​ര​​​മി​​​ക്ക​​​ൽ ആ​​​നു​​​കൂ​​​ല്യം ന​​​ൽ​​​കു​​​ക, പെ​​​ൻ​​​ഷ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ക, ഓ​​​ണ​​​റേ​​​റി​​​യം പ​​​കു​​​തി​​​യാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ക്കു​​​ന്ന പു​​​തി​​​യ ഉ​​​പാ​​​ധി പ​​​ിൻ​​​ലി​​​ക്കു​​​ക, വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഓ​​​ണ​​​റേ​​​റി​​​യം തി​​​രി​​​ച്ചുന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന നി​​​വേ​​​ദ​​​നം ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചു.

Kerala

മു​ല്ല​പ്പെ​രി​യാ​ർ: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ദ്വി​ദി​ന സ​​​ത്യ​​​ഗ്ര​​​ഹം ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ത്ത കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി.

അ​​​ഡ്വ. റ​​​സ​​​ൽ ജോ​​​യി സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡ് ട്ര​​​ഷ​​​റ​​​ർ പി.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് പു​​​ന്നാ​​​ട്ട്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, ഇ​​​ടു​​​ക്കി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പു​​​ര​​​യി​​​ടം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബി​​​ബി​​​ൻ ക​​​പ്പി​​​ത്താ​​​ൻ, സ​​​ജീ​​​ന്ദ്ര​​​ൻ മാ​​​ളി​​​യേ​​​ക്ക​​​ൽ, ബ്രി​​​ഗേ​​​ഡ് പ്ര​​​വാ​​​സി കൂ​​​ട്ടാ​​​യ്മ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ ജ​​​ലീ​​​ൽ, വ​​​ർ​​​ഗീ​​​സ് ത​​​ച്ചി​​​ലു​​​ക​​​ണ്ടം, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​മൃ​​​ത​​​പ്രീ​​​തം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

തൊ​ണ്ടി​മു​ത​ൽ കേ​സ്; ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് നി​യ​മ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യി. അ​യോ​ഗ്യ​നാ​ക്കി കൊ​ണ്ടു​ള്ള നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​നം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ പു​റ​ത്തി​റ​ക്കും.

മൂ​ന്ന് വ​ർ​ഷ​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​നി​യു​ള്ള ആ​റ് വ​ർ​ഷ​ത്തേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

നേ​ര​ത്തെ, കേ​സി​ൽ ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​യി കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു ജ​ന​പ്ര​തി​നി​ധി​യും മു​ൻ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നും ചേ​ർ​ന്ന് ന​ട​ത്തി​യ കു​റ്റ​മാ​ണ് തെ​ളി​യി​ക്ക​പ്പെ​ട്ട​ത്. കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ​ണ്ടി മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Kerala

ന​വം​ബ​ർ ഒ​ന്നി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സെ​ക്കു​ല​ർ ലോം​ഗ് മാ​ർ​ച്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​തേ​​​ത​​​ര കേ​​​ര​​​ള​​​ത്തെ ത​​​ക​​​ർ​​​ത്ത് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പി​​​ട്ട സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്ക് സെ​​​ക്കു​​​ല​​​ർ ലോം​​​ഗ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഒ.​​​ജെ. ജ​​​നീ​​​ഷ് അ​​റി​​യി​​ച്ചു.

‘കേ​​​ര​​​ള​​​ത്തെ ഒ​​​റ്റി​​​യ​​​വ​​​രെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് മാ​​​ർ​​​ച്ച്. സം​​​ഘ​​​പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ സി​​​പി​​​ഐ​​​ക്ക് നി​​​ല​​​പാ​​​ടു​​​ണ്ടെ​​​ങ്കി​​​ൽ ലോം​​​ഗ് മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചുകൊ​​​ണ്ട് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വ​​​ത്തി​​​ന് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ക​​​ത്തു ന​​​ൽ​​​കും. മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ഐ​​​വൈ​​​എ​​​ഫി​​​നെ​​​യും ക്ഷ​​​ണി​​​ക്കും.

പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ കേ​​​ര​​​ളം ഒ​​​പ്പു​​​വ​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര​​​ഘ​​​ട​​​ന ത​​​ക​​​ർ​​​ത്തു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​തേ​​​ത​​​ര പാ​​​ര​​​ന്പ​​​ര്യ​​​ത്തെ ഒ​​​റ്റി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് തു​​​ല്യ​​​മാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് കൊ​​​ടി​​​പി​​​ടി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് മ​​​ന്ത്രി ശി​​​വ​​​ൻ​​​കു​​​ട്ടി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു കു​​​ട്ടി​​​ക്ക​​​ളി​​​യ​​​ല്ലെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രി​​​ശീ​​​ല​​​ന​​​വും ക​​​രി​​​ക്കു​​​ല​​​വും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ൾ പോ​​​യ​​​ത്. ഭ​​​ര​​​ണാ​​​നു​​​കൂ​​​ല വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​തി​​​ർ​​​ത്ത കാ​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.

ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​തി​​​ദാ​​​രിദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ പി​​​ആ​​​ർ വ​​​ർ​​​ക്കി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ അ​​​വ​​​സ്ഥ​​​യെ ചൂ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​ണെന്നും ജ​​​നീ​​​ഷ് ആ​​​രോ​​​പി​​​ച്ചു.

Kerala

ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യ​റ്റ് ഉ​പ​രോ​ധ​ത്തി​നി​ട​യി​ലേ​ക്ക് എ​ത്തി​യ ഓ​ട്ടോ ത​ട​ഞ്ഞ് പ്ര​വ​ർ​ത്ത​ക​ർ; സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യ​റ്റ് ഉ​പ​രോ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷം. സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ഒ​രു ഓ​ട്ടോ ക​ട​ന്ന് വ​ന്ന​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ട്ടോ ത​ട​ഞ്ഞു. പി​ന്നാ​ലെ ഓ​ട്ടോ ഡ്രൈ​വ​റും പ്ര​വ​ര്‍​ത്ത​ക​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ര്‍​ത്ത​ക​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റെ​യും ഓ​ട്ടോ​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കെ​തി​രെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ ഉ​പ​രോ​ധ സ​മ​രം തു​ട​രു​ക​യാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ​യാ​ണ് സ​മ​രം.

Latest News

Corehub Up