Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secretariet

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഓ​ഫീ​സ് ഒ​രു​ങ്ങി; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നോ​ർ​ത്ത് ബ്ലോ​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മ​ന്ത്രി​മാ​ർ​ക്കാ​യി ഔ​ദ്യോ​ഗി​ക ഓ​ഫീ​സു​ക​ൾ ഒ​രു​ങ്ങി. സ​ർ​ക്കാ​രി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഓ​ഫീ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റ് നോ​ർ​ത്ത് ബ്ലോ​ക്കി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​യും ഓ​ഫീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഓ​ഫീ​സ് നോ​ർ​ത്ത് ബ്ലോ​ക്കി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​യി​രി​ക്കും.

മു​ൻ​പ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത​പ്പോ​ഴു​ള്ള ത​ന്‍റെ പ​ഴ​യ ഓ​ഫീ​സി​ലേ​ക്ക് ത​ന്നെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ത്ത​വ​ണ​യും തി​രി​ച്ചെ​ത്തു​ന്ന​ത്. ചെ​ന്നി​ത്ത​ല​യെ കൂ​ടാ​തെ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​പി.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ മു​ൻ​പ് മ​ന്ത്രി​മാ​രാ​യി​രു​ന്ന​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​തേ പ​ഴ​യ ഓ​ഫീ​സു​ക​ൾ ത​ന്നെ ഇ​ത്ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് ശേ​ഷം മ​ന്ത്രി​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫീ​സു​ക​ളി​ലെ​ത്തി ചു​മ​ത​ല​യേ​ൽ​ക്കും. തു​ട​ർ​ന്ന് ക്യാ​ബി​ന​റ്റ് ചേ​രും. ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ത​ന്നെ ജ​ന​പ്രീ​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Latest News

Corehub Up