Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Secretly Plots

സുധീരനെതിരേ ഒളിയമ്പുമായി കെ. ബാബു

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ വി.​​​എം. സു​​​ധീ​​​ര​​​ൻ ന​​​ട​​​ത്തു​​​ന്ന പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ൽ പ​​​രോ​​​ക്ഷ എ​​​തി​​​ർ​​​പ്പു​​​മാ​​​യി മു​​​ൻ എ​​​ക്സൈ​​​സ് മ​​​ന്ത്രി കെ.​​​ബാ​​​ബു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ എം​​​എ​​​ൽ​​​എ ദീ​​​പ​​​ക് ജോ​​​യി​​​യു​​​ടെ ഓ​​​ഫീ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് കെ.​​​ബാ​​​ബു മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്.

യു​​​ഡി​​​എ​​​ഫി​​​ൽ മ​​​ദ്യ​​​ന​​​യം ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നും എ​​​ക്‌​​​സൈ​​​സ് വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും വ​​​ലി​​​യ പ്ര​​​യാ​​​സ​​​മാ​​​ണ്. കാ​​​ര​​​ണം ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും ഓ​​​രോ ന​​​യ​​​മു​​​ണ്ടാ​​​കും. എ​​​ൽ​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ബാ​​​റു​​​ക​​​ളു​​​ടെ സ​​​മ​​​യം യു​​​ഡി​​​എ​​​ഫ് വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ​​​ത്, അ​​​വ​​​ർ പ​​​ഴ​​​യ നി​​​ല​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്നു.

ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളെ​​​ല്ലാം തു​​​റ​​​ന്നു. പു​​​തി​​​യ ബാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ വ​​​ന്നു. എ​​​ല്ലാം ചെ​​​യ്തി​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ഒ​​​രു അ​​​ന​​​ക്ക​​​വും ഉ​​​ണ്ടാ​​​യി​​​ല്ല​​​ല്ലോ. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ന​​​യം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് എ​​​ൽ​​​ഡി​​​എ​​​ഫ് ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നോ എ​​​ക്‌​​​സൈ​​​സ് മ​​​ന്ത്രി​​​ക്കോ ഒ​​​രു പ്ര​​​യാ​​​സ​​​വു​​​മു​​​ണ്ടാ​​​കി​​​ല്ല.

പ​​​ക്ഷേ യു​​​ഡി​​​എ​​​ഫി​​​ൽ പ്ര​​​യാ​​​സ​​​മു​​​ണ്ട്. കാ​​​ര​​​ണം യു​​​ഡി​​​എ​​​ഫി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​യ​​​മു​​​ണ്ട്. ഞാ​​​ൻ എ​​​ക്‌​​​സൈ​​​സ് മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴും ചി​​​ല​​​രെ​​​ല്ലാം അ​​​വ​​​ര​​​വ​​​രു​​​ടേ​​​താ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി വ​​​ന്നു.

അ​​​തി​​​ന്‍റെ ഒ​​​രാ​​​വ​​​ർ​​​ത്ത​​​നം ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ൽ ക​​​വി​​​ഞ്ഞ് എ​​​നി​​​ക്ക് ഇ​​​തി​​​ൽ ഒ​​​രു അ​​​ദ്ഭു​​​ത​​​വു​​​മി​​​ല്ല. കാ​​​ര​​​ണം ഇ​​​തു നേ​​​ര​​​ത്തേ ഞാ​​​ൻ കു​​​റേ അ​​​നു​​​ഭ​​​വി​​​ച്ച​​​താ​​​ണ്. ആ ​​​ആ​​​ളു​​​ക​​​ളൊ​​​ക്കെ​​​ത്ത​​​ന്നെ പ​​​ല​​​രു​​​മാ​​​ണ് ഇ​​​പ്പോ​​​ഴും വ​​​ന്നി​​​ട്ടു​​​ള്ള​​​ത്-​​​കെ.​​​ബാ​​​ബു പ​​​റ​​​ഞ്ഞു.

Latest News

Corehub Up