Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sectors For Rain

മഴയ്ക്കായി കാപ്പി, റബർ മേഖല

കാ​ർ​ഷി​ക കേ​ര​ളം വേ​ഴാ​മ്പ​ൽ ക​ണ​ക്കേ വേ​ന​ൽമ​ഴ​യു​ടെ വ​ര​വി​നെ ഉ​റ്റു​നോ​ക്കു​ന്നു, പു​റംക​ട​ലി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത​യി​ലെ മാ​റ്റ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ വൈ​കാ​തെ മ​ഴമേ​ഘ​ങ്ങ​ൾ ന​മ്മു​ടെ തീ​ര​ത്ത്‌ അ​ണ​യാം. മ​ഴ വേ​ണ്ട​ത്ര ല​ഭ്യ​മാ​യാ​ൽ നേ​ട്ടം കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ​ക്കാ​കും. വി​ള​വെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മു​ള്ള മ​ഴ കാ​പ്പി പൂ​ക്ക​ൾ വി​രി​യാ​ൻ വ​ഴി​യൊ​രു​ക്കും. റ​ബ​ർ മേ​ഖ​ല ക​ന​ത്ത വേ​ന​ലി​ൽ സ്‌​തം​ഭി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കു​രു​മു​ള​ക്‌ വി​ള​വെ​ടു​പ്പ്‌ പൂ​ർ​ത്തി​യാ​യി​ട്ടും ച​ര​ക്ക്‌ വി​ല്പ​ന ഉ​യ​ർ​ന്നി​ല്ല. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മ​ത്തി​ൽ, വ്യ​വ​സാ​യി​ക​ൾ കൊ​പ്ര സം​ഭ​ര​ണം നി​യ​ന്ത്രി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചെ​റി​യ അ​ള​വി​ൽ മ​ഴ മാ​സാ​രം​ഭം മു​ത​ൽ ല​ഭ്യ​മാ​യ​ത്‌ കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ​ക്ക്‌ അ​നു​ഗ്ര​ഹ​മാ​യി. മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ തു​ട​ർ മ​ഴ​യ്‌​ക്കു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്ന​ത്‌ കാ​പ്പി​ക്കു​രു ഉ​ത്പാ​ദ​നം വ​ർ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ന​വം​ബ​ർ‐​ഡി​സം​ബ​റി​ലെ വി​ള​വെ​ടു​പ്പി​നി​ട​യി​ൽ മ​ഴ വ​ന്ന​ത്‌ മേ​ഖ​ല​യ്‌​ക്ക്‌ ക​ന​ത്ത പ്ര​ഹ​ര​മാ​യി മാ​റി​യെ​ങ്കി​ലും നി​ല​വി​ലെ കാ​ലാ​വ​സ്ഥ ഗു​ണ​ക​ര​മാ​യി മാ​റു​മെ​ന്നാ​ണ് ഉ​ത്പാ​ദ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. കാ​പ്പി വി​ല കി​ലോ 200 രൂ​പ​യി​ലാ​ണു നീ​ങ്ങു​ന്ന​ത്‌.

മു​ഖ്യ ഉ​ത്പാ​ദ​ക രാ​ജ്യ​മാ​യ ബ്ര​സീ​ലി​ൽ റി​ക്കാ​ർ​ഡ്‌ കാ​പ്പി വി​ള​വ് പ്ര​വ​ച​ന​ങ്ങ​ൾ ആ​ഗോ​ള വി​പ​ണി​യി​ൽ കാ​പ്പി വി​ല​യി​ൽ വ​ൻ സ​മ്മ​ർ​ദം ഉ​ള​വാ​ക്കാം. മു​ന്നി​ലു​ള്ള സീ​സ​ണി​ൽ ബ്ര​സീ​ലി​ൽ ഉ​ത്പാ​ദ​നം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 75.3 മി​ല്യ​ൺ ചാ​ക്കാ​യി വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​ല​യി​രു​ത്ത​ൽ, ന​വം​ബ​റി​ലെ പ്ര​വ​ച​നം വി​ള​വ്‌ 70.7 മി​ല്യ​ൺ ചാ​ക്കെ​ന്നാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ യു ​എ​സ്‌ ഡോ​ള​ർ സൂ​ചി​ക ക​രു​ത്ത്‌ നേ​ടി​യ​ത്‌ ബ്ര​സീ​ലി​യ​ൻ നാ​ണ​യ​മാ​യ റി​യാ​ലി​ന്‍റെ മൂ​ല്യ​ത്തി​ൽ വി​ള്ള​ലു​ള​വാ​ക്കി​യ​ത്‌ വി​ദേ​ശ വാ​ങ്ങ​ലു​കാ​രു​ടെ ആ​ക​ർ​ഷ​ണം കു​റ​ച്ചു. കാ​ലാ​വ​സ്ഥ​യും യു​ദ്ധ​വു​മെ​ല്ലാം കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ധി നി​ശ്‌​ചി​യി​ക്കു​മെ​ന്നു മു​ൻ വാ​രം ന​ൽ​കി​യ സൂ​ച​ന ശ​രി​വ​യ്ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ആ​ഗോ​ള വി​പ​ണി​യി​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്‌.

റ​ബ​ർ ടാ​പ്പിം​ഗ് സ്തം​ഭി​ച്ചു

സം​സ്ഥാ​ന​ത്ത്‌ വ​ര​ണ്ട കാ​ലാ​വ​സ്ഥ​യി​ൽ റ​ബ​ർ ടാ​പ്പിം​ഗ് രം​ഗം പൂ​ർ​ണ​മാ​യി സ്‌​തം​ഭി​ച്ചു. വേ​ന​ൽ മ​ഴ ക​നി​ഞ്ഞാ​ൽ സ്ഥി​തി​ഗ​തി​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റം പ്ര​തീ​ക്ഷി​ക്കാം. മാ​സ​ങ്ങ​ളാ​യി റ​ബ​ർ ഉ​ത്പാ​ദ​നം ചു​രു​ങ്ങി​യി​ട്ടും ട​യ​ർ വ്യ​വ​സാ​യി​ക​ൾ വി​പ​ണി​യി​ൽ ത​ണു​പ്പ​ൻ മ​നോ​ഭാ​വം തു​ട​രു​ക​യാ​ണ്.

നേ​രത്തേ താ​ഴ്‌​ന്ന വി​ല​യ്‌​ക്കു ക​ച്ച​വ​ട​ങ്ങ​ൾ ഉ​റ​പ്പി​ച്ച പ​ല ക​മ്പ​നി സപ്ലെ​യ​ർ​മാ​ർ​ക്കു യ​ഥാ​സ​മ​യം ച​ര​ക്ക്‌ ക​ണ്ടെ​ത്തി കൈ​മാ​റാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ൽ കു​തി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വി​പ​ണി ന​ട​ത്തി​യ ശ്ര​മ​ത്തി​ന് ഒ​രു വി​ഭാ​ഗം ഇ​ട​പാ​ടു​കാ​ർ തു​ര​ങ്കം വ​ച്ചു. നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ വാ​രാ​ന്ത്യം 21,500 രൂ​പ​യി​ലാ​ണ്. അ​ഞ്ചാം ഗ്രേ​ഡ്‌ 21,100 രൂ​പ​യി​ലും. ലാ​റ്റ​ക്‌​സ്‌ 13,600 രൂ​പ​യി​ൽ നി​ന്ന് 14,000ലേ​ക്ക്‌ മു​ന്നേ​റി, അ​തേസ​മ​യം ഒ​ട്ടു​പാ​ലി​നു 300 രൂ​പ കു​റ​ഞ്ഞ്‌ 13,500 രൂ​പ​യാ​യി.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മേ​റു​ന്നു

യു​ദ്ധം മു​റു​ക്കു​മ്പോ​ഴും പെ​രു​ന്നാ​ൾ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്‌ വേ​ണ്ട ച​ര​ക്ക്‌ സം​ഭ​ര​ണ​തി​ര​ക്കി​ലാ​ണ് അ​റ​ബ്‌ രാ​ജ്യ​ങ്ങ​ൾ, മ​റു​വ​ശ​ത്ത്‌ ഈ​സ്റ്റ​റി​നു നി​റം പ​ക​രാ​ൻ ആ​വ​ശ്യ​മാ​യ സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടു​ന്ന തി​ര​ക്കി​ലാ​ണ് യുഎ​സ്‌-യു​റോ​പ്യ​ൻ ബ​യ​ർ​മാ​ർ.

ഹൈ​റേ​ഞ്ചി​ൽ​നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റ്‌ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മാ​ണ്‌ കു​രു​മു​ള​ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങി​യ​ത്‌. നാ​ട​ൻ മു​ള​കി​ന് ആ​വ​ശ്യ​ക്കാ​രു​ള്ള​തി​നാ​ൽ ഉ​ണ​ർ​വ്‌ തു​ട​രു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. കൊ​ച്ചി​യി​ൽ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ 69,400 രൂ​പ​യി​ൽ​നി​ന്ന് 69,900 രൂ​പ​യാ​യി, ഗാ​ർ​ബി​ൾ​ഡ്‌ മു​ള​ക്‌ വി​ല 71,900 രൂ​പ.

ഏ​ല​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും നി​ർ​ജീ​വ​സ്ഥ​യി​ലാ​ണ്. മ​ധ്യ​വ​ർ​ത്തി​ക​ളും സ്റ്റോ​ക്കി​സ്റ്റു​ക​ളും ഏ​ല​ക്ക നീ​ക്കം കു​റ​ച്ച്‌ വി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്‌. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ പു​തി​യ വാ​ങ്ങ​ലു​കാ​രെ അ​ല്പം പി​ൻ​തി​രി​പ്പി​ക്കു​ന്നു. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 2258 രൂ​പ​യി​ലാ​ണു വാ​രാ​ന്ത്യം.

തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച് നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല, വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ഒ​പ്പം കൊ​പ്ര​യും മി​ക​വ്‌ കാ​ഴ്‌​ച്ച​വ​യ്ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ത്പാ​ദ​ക മേ​ഖ​ല. വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ പ്ര​ദേ​ശി​ക ഡി​മാ​ൻ​ഡ് ഉ​യ​രാ​ഞ്ഞ​ത്‌ മി​ല്ലു​കാ​രു​ടെ ക​ണ​ക്കുകൂ​ട്ട​ലും തെ​റ്റി​ച്ചു. കൊ​ച്ചി​യി​ൽ എ​ണ്ണ 26,900 രൂ​പ​യി​ലും കൊ​പ്ര 15,300 രൂ​പ​യി​ലു​മാ​ണ്. ഇ​തി​നി​ട​യി​ൽ ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പ്‌ വേ​ഗ​ത്തി​ലാ​ക്കി​യ​തു പ​ച്ച​ത്തേ​ങ്ങ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കി​ലോ 45 രൂ​പ​യി​ലേ​ക്ക്‌ തേ​ങ്ങ വി​ല ഇ​ടി​ഞ്ഞു. അ​തേ​സ​മ​യം ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​ക്ക്‌ 60 രൂ​പ​യ്‌​ക്ക്‌ മു​ക​ളി​ലാ​ണ്.

Latest News

Corehub Up