Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Beefed

വി.​ഡി. സ​തീ​ശ​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ന് സാ​ധ്യ​ത; സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ സി​പി​എം പ്ര​തി​ഷേ​ധ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് മു​ന്ന​റി​യി​പ്പ്. വി.​ഡി. സ​തീ​ശ​ന്‍റെ പു​തു​യു​ഗ​യാ​ത്ര​യി​ൽ ഉ​ള്‍​പ്പെ​ടെ ക​ട​ന്നു​ക​യ​റി ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലോ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ വ​സ​തി​യി​ലോ എം​എ​ൽ​എ ഓ​ഫീ​സി​ലോ ക​ട​ന്നു​ക​യ​റി സി​പി​എം, ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ മു​ന്‍​ക​രു​ത​ൽ വേ​ണം.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ യാ​ത്ര​യി​ലും പ​രി​പാ​ടി​ക​ളി​ലും താ​മ​സ സ്ഥ​ല​ത്തും ജാ​ഗ്ര​ത​യു​ണ്ടാ​ക​ണം. സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Latest News

Corehub Up