ചങ്ങനാശേരി: വിശ്വാസത്തിലും പ്രാര്‍ഥനയിലും ആഴപ്പെട്ട് കുടുംബങ്ങള്‍ ഭദ്രത നേടണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോടനുബന്ധിച്ചു നടന്ന ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്യുകയാരുന്നു കര്‍ദിനാള്‍. ക്രൈസ്തവ പാരമ്പര്യത്തില്‍ കുടുംബങ്ങളെ കോര്ത്തിണക്കണമെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് ജോമി കാവാലം, കൈക്കാരന് ചാള്‍സ് പാലാത്ര, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ഷെറിന് കുറശേരി, ഫാ. സിറിള്‍ കളരിക്കല്‍, എ.ജെ. ജോസഫ്, കുര്യാച്ചന് ഒളശയില്‍, സോണി കരിമറ്റം, ജോബി തൂമ്പൂങ്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു ജൂബിലേറിയന്മാരേയും വിവിധ അംഗീകാരങ്ങള്‍ ലഭിച്ചവരേയും നഗരസഭാ കൗണ്‍സിലര്‍മാരേയും സമ്മേളനത്തില്‍ കര്‍ദിനാള്‍ ആദരിച്ചു