തലയാഴം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ബാല്യംപദ്ധതിപ്രകാരം സ്കൂൾ വിദ്യാർഥികൾക്കുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ തലയാഴം പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിയാട് ശ്രീനാരായണ യുപി സ്കൂളിൽ നടത്തി. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഉല്ലല ഡിവിഷൻ മെംബർ ഹൈമി ബോബി അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ രേഷ്മ ഗോപി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെംബർ പി.ജെ. സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. നിജു, ടി.ആർ.ബാബു, രജിമോൾ, ആശാ ഭാനുപ്രിയൻ, റെജിമോൻ, ഹെഡ്മാസ്റ്റർ പി. പ്രദീപ്, പി ടി എ പ്രസിഡന്റ് എം.എം. സാജൻ, സ്റ്റാഫ് സെക്രട്ടറി ടി.പി. റിനു, കൃഷി അസിസ്റ്റന്റ് ഹരിശങ്കർ, കാർഷിക ക്ലബ് അംഗങ്ങൾ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.