Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semifinals

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ; ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് സെ​​മിഫൈ​​ന​​ലി​​ല്‍

മ്യൂ​​ണി​​ക്: കാ​​ല്‍​പ്പ​​ന്തി​​ന്‍റെ ചൂ​​ടി​​നാ​​ല്‍ സി​​ര​​ക​​ള്‍ ത്ര​​സി​​ച്ച പോ​​രാ​​ട്ട​​ത്തി​​ല്‍ ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ത്രി​​ല്ല​​ര്‍ ജ​​യ​​ത്തോ​​ടെ സെ​​മി ഫൈ​​ന​​ലി​​ല്‍. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ര​​ണ്ടാം​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ ലേ​​റ്റ് ഗോ​​ളി​​ന്‍റെ ബ​​ല​​ത്തി​​ല്‍ 4-3നു ​​ബ​​യേ​​ണ്‍ കീ​​ഴ​​ട​​ക്കി. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 6-4ന്‍റെ ​​ജ​​യ​​ത്തോ​​ടെ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് സെ​​മി​​യി​​ല്‍. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ബ​​യേ​​ണ്‍ 2-1ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

ഗു​​ല​​ര്‍ മാ​​ജി​​ക്

ഒ​​രു ഗോ​​ളി​​ന്‍റെ ക​​ട​​വു​​മാ​​യി ര​​ണ്ടാം​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ന് ഇ​​റ​​ങ്ങി​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ആ​​ദ്യ മി​​നി​​റ്റി​​ല്‍​ത​​ന്നെ ആ​​ര്‍​ദ ഗു​​ല​​ര്‍ ഗോ​​ള്‍ നേ​​ടി. ബ​​യേ​​ണ്‍ ഗോ​​ള്‍ കീ​​പ്പ​​ര്‍ അ​​ഡ്വാ​​ന്‍​സ് ചെ​​യ്‌​​തെ​​ത്തി ന​​ട​​ത്തി​​യ പാ​​സ് വ​​ഴി​​തെ​​റ്റി​​യെ​​ത്തി​​യ​​ത് ഗു​​ല​​റി​​ന്‍റെ നേ​​ര്‍​ക്ക്. നൊ​​ടി​​യി​​ട​​യി​​ല്‍ കാ​​വ​​ലി​​ല്ലാ​​ത്ത പോ​​സ്റ്റി​​ലേ​​ക്ക് ഗു​​ല​​റി​​ന്‍റെ ഉ​​ജ്വ​​ല ഫി​​നി​​ഷിം​​ഗ്. എ​​ന്നാ​​ല്‍, ആ​​റാം മി​​നി​​റ്റി​​ല്‍ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ​​വ്‌​​ലോ​​വി​​ച്ച് ബ​​യേ​​ണി​​നാ​​യി ഗോ​​ള്‍ നേ​​ടി. 29-ാം മി​​നി​​റ്റി​​ല്‍ ഉ​​ജ്വ​​ല ഫ്രീ​​കി​​ക്കി​​ലൂ​​ടെ ഗു​​ല​​ര്‍ വീ​​ണ്ടും റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. അ​​തോ​​ടെ അ​​ഗ്ര​​ഗേ​​റ്റ് 3-3. എ​​ന്നാ​​ല്‍, 38-ാം മി​​നി​​റ്റി​​ല്‍ ക്ലി​​നി​​ക്ക​​ല്‍ ഫി​​നി​​ഷിം​​ഗി​​ലൂ​​ടെ ഹാ​​രി കെ​​യ്ന്‍ ബ​​യേ​​ണി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി. അ​​തി​​നു​​ള്ള മ​​റു​​പ​​ടി കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യി​​ലൂ​​ടെ 42-ാം മി​​നി​​റ്റി​​ല്‍ റ​​യ​​ല്‍ ന​​ല്‍​കി.

ബ​​യേ​​ണ്‍ ഫി​​നി​​ഷിം​​ഗ്

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ 3-2നു ​​പി​​ന്നി​​ലാ​​ണെ​​ങ്കി​​ലും അ​​ഗ്ര​​ഗേ​​റ്റി​​ല്‍ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-4ന്‍റെ ​​സ​​മ​​നി​​ല​​യു​​മാ​​യാ​​ണ് ബ​​യേ​​ണ്‍ ര​​ണ്ടാം പ​​കു​​തി ആ​​രം​​ഭി​​ച്ച​​ത്. ലീ​​ഡി​​നാ​​യി ഇ​​രു​​ഭ​​ഗ​​വും ക​​ണി​​ഞ്ഞു ശ്ര​​മി​​ച്ചു. എ​​ന്നാ​​ല്‍, ഗോ​​ള്‍ കീ​​പ്പ​​ര്‍​മാ​​രു​​ടെ മി​​ന്നും പ്ര​​ക​​ട​​നം വ​​ല​​കു​​ലു​​ങ്ങാ​​തെ കാ​​ത്തു. 87-ാം മി​​നി​​റ്റി​​ല്‍ ര​​ണ്ടാം മ​​ഞ്ഞ​​ക്കാ​​ര്‍​ഡി​​ലൂ​​ടെ എ​​ഡ്വാ​​ര്‍​ഡൊ ക​​മ​​വിം​​ഗ മാ​​ര്‍​ച്ചിം​​ഗ് ഓ​​ര്‍​ഡ​​ര്‍ കൈ​​പ്പ​​റ്റി. 90-ാം മി​​നി​​റ്റി​​ല്‍ ജ​​മാ​​ല്‍ മു​​സി​​യാ​​ല​​യു​​ടെ അ​​സി​​സ്റ്റി​​ല്‍ ലൂ​​യി​​സ് ഡി​​യ​​സ് ബ​​യേ​​ണി​​ന്‍റെ മൂ​​ന്നാം ഗോ​​ള്‍ നേ​​ടി. സ്റ്റോ​​പ്പേ​​ജ് (90+4) ടൈ​​മി​​ല്‍ ഹാ​​രി കെ​​യ്‌​​ന്‍റെ അ​​സി​​സ്റ്റി​​ല്‍ മൈ​​ക്ക​​ല്‍ ഒ​​ലി​​സ് ബ​​യേ​​ണി​​ന്‍റെ ഹോം​​ജ​​യം പൂ​​ര്‍​ണ​​മാ​​ക്കി.

സെ​​മി​​യി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നാ​​ണ് ബ​​യേ​​ണി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി പി​​എ​​സ്ജി 4-0ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ​​യാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 2-0ന്‍റെ ​​ജ​​യം നേ​​ടി​​യ പി​​എ​​സ്ജി, ര​​ണ്ടാം​​പാ​​ദ​​ത്തി​​ലും അ​​ത് ആ​​വ​​ര്‍​ത്തി​​ച്ചു. ഉ​​സ്മാ​​ന്‍ ഡെം​​ബെ​​ലെ​​യാ​​യി​​രു​​ന്നു (72, 90+1) ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ പി​​എ​​സ്ജി​​ക്കാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്.

Latest News

Corehub Up