Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seminar.

Malappuram

സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് സ​മ്മേ​ള​ന​വും ആ​രോ​ഗ്യ സെ​മി​നാ​റും ന​ട​ത്തി

എ​ട​ക്ക​ര: മു​തി​ർ​ന്ന​വ​ർ ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ത്തി​ന്‍റെ പാ​ല​മാ​ണെ​ന്നും അ​വ​ർ സ​മൂ​ഹ​ത്തി​ന് ഭാ​ര​മ​ല്ലെ​ന്നും മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് ഫെ​ലോ​ഷി​പ്പ് നി​ല​ന്പൂ​ർ മേ​ഖ​ലാ സ​മ്മേ​ള​ന​വും ആ​രോ​ഗ്യ സെ​മി​നാ​റും വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​ന്പും ഉ​പ്പ​ട മ​ല​ച്ചി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫെ​ലോ​ഷി​പ്പ് മ​ല​ബാ​ർ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കു​ര്യ​ൻ താ​ഴെ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, തോ​മ​സ് ജോ​ർ​ജ് റ​ന്പാ​ൻ, ഫാ. ​വ​ർ​ഗീ​സ് തോ​മ​സ്, ഫാ. ​ജി​ജോ ഏ​ബ്ര​ഹാം, ഫാ. ​ഷി​ജോ ജോ​ണ്‍, ഫാ. ​ജെ​റി​ൻ കാ​പ്പി​ൽ, ആ​ന്‍റോ സു​ജ, ജി​ജി സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ സെ​മി​നാ​റി​നും വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​ന്പി​നും ഡോ. ​ടോം തോ​മ​സ്, ഡോ. ​ജെ​സ​ലി​ൻ ഷി​ബു, ഡോ. ​ലി​യാ സാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന, ലാ​ബ് പ​രി​ശോ​ധ​ന, മ​രു​ന്നു വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തി. പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, രോ​ഗ​പ്ര​തി​രോ​ധം, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നി​വ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ന്നു.

Latest News

Corehub Up