Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Senior Students

മം​ഗ​ളൂ​രു​വി​ലെ കോ​ള​ജി​ല്‍ റാ​ഗിം​ഗ്; സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​കളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

ബംഗ​ളൂ​രു: മം​ഗ​ളൂ​രു ശ്രീ​നി​വാ​സ കോ​ള​ജി​ൽ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ട് ഒ​ന്നാം സെ​മ​സ്റ്റ‌​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളാ​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ളും മ​ല​യാ​ളി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ആ​ദ​ർ​ശ്, ജ​സി​ൻ ഖാ​ദ​ർ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​റു​പേ​രെ പാ​ണ്ഡേ​ശ്വ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​റു​ത്ത ഷൂ​സ് ധ​രി​ച്ചെ​ത്തി​യ​തി​ന്‍റെ പേ​രി​ലാ​ണ് ത​ങ്ങ​ളെ മ​ർ​ദി​ച്ച​തെ​ന്ന് ആ​ദ​ർ​ശും ജ​സി​ൻ ഖാ​ദ​റും പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച ചാ​യ കു​ടി​ക്കാ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​രെ ത​ട​യു​ക​യും ക​റു​ത്ത ഷൂ​സ് ധ​രി​ച്ച​തി​ന് ത​ട്ടി​ക്കേ​റു​ക​യും ആ​യി​രു​ന്നു.

ത​ങ്ങ​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി ആ​ദ​ർ​ശും ജ​സി​നും പ​റ‌​ഞ്ഞു. പി​ന്നാ​ലെ ആ​ദ​ർ​ശി​ന്‍റെ ത​ല കൈ ​കൊ​ണ്ട് പി​ടി​ച്ച് തി​രി​ച്ചു.

ഇ​തോ​ടെ ഭ​യ​ന്ന ജ​സി​ൻ സ​മീ​പ​ത്തെ ക​ട​യി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ന​മ്പ​ർ ത​ര​പ്പെ​ടു​ത്തി വി​ളി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ക്കേ​റ്റ ആ​ദ​ർ​ശി​ന്റെ ക​ഴു​ത്തി​ൽ കോ​ള‌​ർ ഇ​ട്ടി​ട്ടു​ണ്ട്. ജ​സി​നും അ​ടി​യേ​റ്റ പ​രി​ക്കു​ക​ളു​ണ്ട്.

ഇ​രു​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ​രാ​തി എ​ഴു​തി വാ​ങ്ങി. പ്ര​തി​ക​ളാ​യ ആ​റ് മ​ല​യാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു. ലോ​ജി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up