Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentences

രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്കു വധശിക്ഷ വിധിച്ച് ചൈന

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ര​​​ണ്ടു മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വ​​​ധ​​​ശി​​​ക്ഷ. 2018 മു​​​ത​​​ൽ 2023 വ​​​രെ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന വെ​​​യ് ഫെം​​​ഗെ, ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി 2023 മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ വ​​​രെ പ​​​ദ​​​വി വ​​​ഹി​​​ച്ച ലി ​​​ഷാം​​​ഗ്ഫു എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​ഴി​​​മ​​​തി​​​ക്കു​​​റ്റ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വെ​​​വ്വേ​​​റെ ശി​​​ക്ഷ വി​​​ധി​​​ച്ചു​​​വെ​​​ന്നാ​​​ണു ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.

വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കു മ​​​ര​​​വി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ചൈ​​​ന​​​യി​​​ലെ രീ​​​തി അ​​​നു​​​സ​​​രി​​​ച്ച് ഇ​​​ക്കാ​​​ല​​യ​​ള​​​വി​​​ലെ ന​​​ല്ലന​​​ട​​​പ്പി​​​ന്‍റെ പേ​​​രി​​​ൽ ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്തമാ​​​യി ഇ​​​ള​​​വു ചെ​​​യ്യാം. ഇ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​യാ​​​ൽ ഇ​​​വ​​​ർ​​​ക്ക് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​രു​​​വ​​​രു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​നും ഉ​​​ത്ത​​​ര​​​വുണ്ട്.

സെ​​​ൻ​​​ട്ര​​​ൽ മി​​​ലി​​​ട്ട​​​റി ക​​​മ്മീ​​​ഷ​​​നി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ഇ​​​രു​​​വ​​​രെ​​​യും 2024ൽ ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ചൈ​​​ന​​​യു​​​ടെ ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന റോ​​​ക്ക​​​റ്റ് ഫോ​​​ഴ്സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​യി​​​ലാ​​​ണ് ഇ​​രു​​​വ​​​രും ന​​​ട​​​പ​​​ടി നേ​​​രി​​​ട്ട​​​ത്. ഏ​​​റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യി​​​രു​​​ന്ന ലി ​​​ഷാം​​​ഗ്ഫു മു​​​ന്പ് സൈ​​​നി​​​ക​​​സാ​​​മ​​​ഗ്രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന വ​​​കു​​​പ്പി​​​നും നേ​​​തൃ​​​ത്വം ന​​​ല്കി​​​യി​​​രു​​​ന്നു.

പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​ന്‍റെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​വേ ഇ​​​രു​​​വ​​​രും അ​​​ഴി​​​മ​​​തി​​​യി​​​ലൂ​​​ടെ ഗു​​​രു​​​ത​​​ര അ​​​ച്ച​​ട​​​ക്ക​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യെ​​​ന്ന കു​​​റ്റം തെ​​​ളി​​​ഞ്ഞ​​​താ​​​യി കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി. വെ​​​യ് ഫെം​​​ഗെ കൈ​​​ക്കൂ​​​ലി വാ​​​ങ്ങിയെന്നും ലി ​​​ഷാം​​​ഗ്ഫു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​തി​​​നു പു​​​റ​​​മേ കൈ​​​ക്കൂ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​വെ​​​ന്നും കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

ചൈ​​​ന​​​യി​​​ൽ ര​​​ണ്ടു മു​​​ൻ പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രി​​​മാ​​​ർ​​​ക്കു വ​​​ധ​​​ശി​​​ക്ഷ ല​​​ഭി​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. അ​​​ഴി​​​മ​​​തി നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​ത്തി​​​നു പു​​​റ​​​മേ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വ​​​ത്തോ​​​ടു​​​ള്ള വി​​​ധേ​​​യ​​​ത്വം ഉ​​​റ​​​പ്പാ​​​ക്കുക ല​​​ക്ഷ്യ​​​മി​​​ട്ടു​​​കൂ​​​ടി​​​യാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു പ​​​റ​​​യു​​​ന്നു.

Latest News

Corehub Up