Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sentiment And Gold Rush Return

ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​വും സ്വ​​​ര്‍​ണ​​​പ്പാ​​​ളി​​​യും തി​​​രി​​​ച്ച​​​ടി​​​യാ​​​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​വി​​​രു​​​ദ്ധ വി​​​കാ​​​ര​​​വും സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള കേ​​​സും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വ​​​ന്‍ തി​​​രി​​​ച്ച​​​ടി​​​യാ​​​യെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി.

ഈ ​​​ര​​​ണ്ടു കാ​​​ര​​​ണ​​​ങ്ങ​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ സ്വാ​​​ധീ​​​നി​​​ച്ചി​​​ല്ലെ​​​ന്ന പാ​​​ര്‍​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ പാ​​​ടെ ത​​​ള്ളി.

ഈ ​​​പോ​​​ക്കു പോ​​​യാ​​​ല്‍ പാ​​​ര്‍​ട്ടി​​​യു​​​ടെ സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​നം പോ​​​ലും പാ​​​ളും. ഭ​​​ര​​​ണം കി​​​ട്ടു​​​ക മാ​​​ത്ര​​​മ​​​ല്ല ല​​​ക്ഷ്യം. പാ​​​ര്‍​ട്ടി സം​​​ഘ​​​ട​​​ന സം​​​വി​​​ധാ​​​നം ന​​​ശി​​​ച്ചു പോ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഇ​​​നി​​​യെ​​​ങ്കി​​​ലും സ​​​മൂ​​​ല​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും യോ​​​ഗ​​​ത്തി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ര്‍​ന്നു.

ആ​​​രും ചോ​​​ദി​​​ക്കാ​​​നി​​​ല്ലാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് പാ​​​ര്‍​ട്ടി​​​ക്കു​​​ള്ളി​​​ല്‍ ഉ​​​ള്ള​​​തെ​​​ന്ന് ആ​​​രെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞാ​​​ല്‍ ഇ​​​ന്ന​​​ത്തെ അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ അ​​​തു നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​വി​​​ല്ല. പാ​​​ര്‍​ട്ടി​​​യും സ​​​ര്‍​ക്കാ​​​രും തി​​​രു​​​ത്തേ​​​ണ്ട​​​ത് തി​​​രു​​​ത്തി​​​യേ മ​​​തി​​​യാ​​​കൂ. ഇ​​​ത് അ​​​വ​​​സാ​​​ന അ​​​വ​​​സ​​​ര​​​മാ​​​യി കാ​​​ണ​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ല്‍ തി​​​രു​​​ത്തി​​​യ​​​തുകൊണ്ടും പ്ര​​​യോ​​​ജ​​​ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ തു​​​റ​​​ന്ന​​​ടി​​​ച്ചു.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണക്കൊള്ള​​​യി​​​ല്‍ പ​​​ത്മ​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം വ​​​ന്ന​​​പ്പോ​​​ള്‍ ത​​​ന്നെ പാ​​​ര്‍​ട്ടി ന​​​ട​​​പ​​​ടി എ​​​ടു​​​ക്കേണ്ടി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ കോ​​​ട​​​തി ശ​​​ക്ത​​​മാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ട് എ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നി​​​ട്ടും പ​​​ത്മ​​​കു​​​മാ​​​റി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​ത് ആ​​​ര്‍​ക്കുവേ​​​ണ്ടി​​​യാ​​​ണെ​​​ന്ന ചോ​​​ദ്യ​​​വും യോ​​​ഗ​​​ത്തി​​​ലു​​​യ​​​ര്‍​ന്നു.എം.​വി. ഗോ​വി​ന്ദ​നെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സ​മി​തി

Latest News

Corehub Up