Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Septic Waste

സെ​പ്റ്റി​ക് മാ​ലി​ന്യം ഒ​ഴു​ക്കി​വി​ടു​ന്നു, പ​രാ​തി ന​ല്‍​കി​യി​ട്ടും പ​രി​ഹാ​ര​മി​ല്ല: ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പാ​യ വി​രി​ച്ച് കി​ട​പ്പു​സ​മ​രം ന​ട​ത്തി വീ​ട്ട​മ്മ. കു​ന്ന​ത്തു​ചി​റ ഡി​വി​ഷ​നി​ല്‍ അ​ടു​ക്ക​ത്ത് ലൈ​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള സെ​പ്‌​റ്റേ​ജ് മാ​ലി​ന്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ​തോ​ടെ​യാ​ണ് വീ​ട്ട​മ്മ​യു​ടെ കി​ട​പ്പു​സ​മ​രം.

അ​മ്പ​തി​ലേ​റെ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് ആ​കെ​യു​ള്ള ടോ​യ്‌​ലെ​റ്റ് പൊ​ട്ടി​യൊ​ഴു​കി, സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ തീ​രാ​ദു​രി​ത​ത്തി​ലാ​യി​ട്ടും ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മാ​യി അ​ടു​ക്ക​ത്ത് വീ​ട്ടി​ല്‍ രാ​ജ​മ്മ​യാ​ണ് ന​ഗ​ര സ​ഭാ ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കി​ട​പ്പു സ​മ​ര​ത്തി​നെ​ത്തി​യ​ത്.

കെ​ട്ടി​ട നി​ര്‍​മ്മാ​ണ​ച​ട്ടം പാ​ലി​ക്കാ​തെ ചു​റ്റു​മ​തി​ല്‍ ഉ​ള്‍​പ്പ​ടെ പു​റം​ഭി​ത്തി​യാ​ക്കി യാ​തൊ​രു ഉ​റ​പ്പും ഇ​ല്ലാ​തെ മു​റി​ക​ള്‍ തി​രി​ച്ചു വാ​ട​ക​യ്ക്കു ന​ല്‍​കി​യ സ്വ​കാ​ര്യ വ്യ​ക്തി സ​മീ​പ​വാ​സി​ക​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​നെ​തി​രെ രാ​ജ​മ്മ ബാ​ബു തൃ​ക്കാ​ക്ക​ര പൊ​ലി​സി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

റെ​സി​ഡ​ന്‍​ഷ്യ​ല്‍ പെ​ര്‍​മി​റ്റ് എ​ടു​ത്ത് കൊ​മേ​ഴ്‌​സ്യ​ല്‍ ബി​ല്‍​ഡിം​ഗു​ക​ള്‍ നി​ര്‍​മ്മി​ച്ച് കെ​ട്ടി​ട ന​മ്പ​ര്‍ പോ​ലും ഇ​ല്ലാ​തെ വാ​ട​ക​ക്കു കൊ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പെ​രു​കി​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ടു​ക്ക​ത്ത് നി​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഇ​വി​ടെ നി​ര്‍​മ്മി​ച്ച കെ​ട്ടി​ട ന​മ്പ​ര്‍ ഇ​ല്ലാ​ത്ത മു​റി​ക​ള്‍​ക്ക് ഇ​ല​ക​ട്രി​ക് പോ​സ്റ്റി​ല്‍ നി​ന്നും നേ​രി​ട്ട് ക​ണ​ക്ഷ​ന്‍ കൊ​ടു​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും വെ​ദ്യു​തി ബോ​ര്‍​ഡി​ല്‍ നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ലെ​ന്നും രാ​ജ​മ്മ ബാ​ബു പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ഭൂ​മി​യും കെ​ട്ടി​ട​വു​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി ഏ​ഴു സെ​ന്റ് ദൂ​മി​ക്ക് അ​ന​ധി​കൃ​ത​മാ​യി പ​ട്ട​യം ത​ര​പ്പെ​ടു​ത്തി​യെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up