Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seven Months

ക​​രു​​ത്തോ​​ടെ രൂ​​പ! ഏ​​ഴു മാ​​സ​​ത്തി​​നു​​ശേ​​ഷം രൂ​​പ 93നു ​​മു​​ക​​ളി​​ൽ

മും​​ബൈ: തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം വ്യാ​​പാ​​ര ദി​​ന​​ത്തി​​ലും മു​​ന്നേ​​റ്റം തു​​ട​​ർ​​ന്ന് രൂ​​പ. യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ 65 പൈ​​സ ഉ​​യ​​ർ​​ന്ന് 92.67 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

വി​​ദേ​​ശ നി​​ക്ഷേ​​പ​​ത്തി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ഴു​​ക്കും ആ​​ഭ്യ​​ന്ത​​ര ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ കു​​തി​​പ്പും ക​​രു​​ത്താ​​യ​​താ​​ണ് രൂ​​പ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തി​​യ​​ത്. ഏ​​ഴു മാ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് രൂ​​പ 93നു ​​മു​​ക​​ളി​​ലു​​ള്ള നി​​ല​​വാ​​ര​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

ഡോ​​ള​​റി​​ന്‍റെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച​​യ്ക്കും യു​​എ​​സി​​ലും താ​​യ്‌വാ​​ൻ, ദ​​ക്ഷി​​ണ കൊ​​റി​​യ തു​​ട​​ങ്ങി​​യ വി​​പ​​ണി​​ക​​ളി​​ലും എ​​ഐ അ​​ധി​​ഷ്ഠി​​ത ഓ​​ഹ​​രി​​ക​​ളി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റം മ​​ന്ദ​​ഗ​​തി​​യി​​ലാ​​യ​​തും ക​​ണ​​ക്കി​​ലെ​​ടു​​ത്ത് വി​​ദേ​​ശ സ്ഥാ​​പ​​ന നി​​ക്ഷേ​​പ​​കർ ഉ​​യ​​ർ​​ന്ന ആ​​ദാ​​യ​​ത്തി​​നാ​​യി തു​​ട​​ർ​​ച്ച​​യാ​​യ ന​​ട​​ത്തു​​ന്ന നി​​ക്ഷേ​​പ​​മാ​​ണ് രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​തെ​​ന്ന് ഫോ​​റെ​​ക്സ് വ്യാ​​പാ​​ര​​വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​ഞ്ഞ​​തും രൂ​​പ​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​യി ഇ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

ക​​ഴി​​ഞ്ഞ ര​​ണ്ടു മാ​​സം വി​​ൽ​​പ്പ​​ന​​ക്കാ​​യാ​​രി​​യു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പ​​ർ ന​​വം​​ബ​​റി​​ൽ ഇ​​തു​​വ​​രെ 13 വ്യാ​​പാ​​ര സെ​​ഷ​​നു​​ക​​ളി​​ൽ ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള നി​​ക്ഷേ​​പം ന​​ട​​ത്തി.

ഏ​​റ്റ​​വും പു​​തി​​യ നി​​ക്ഷേ​​പ പ്ര​​വാ​​ഹ​​ത്തോ​​ടെ 2026ൽ ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ​​നി​​ന്നു​​ള്ള വി​​ദേ​​ശ പോ​​ർ​​ട്ട്ഫോ​​ളി​​യോ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ൻ​​വ​​ലി​​ക്ക​​ൽ ഏ​​താ​​നും മാ​​സം​​മു​​ന്പു​​ണ്ടാ​​യി​​രു​​ന്ന ഏ​​ക​​ദേ​​ശം മൂ​​ന്നു ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 2.1 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു.

സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി 50യും ​​മു​​ന്നേ​​റു​​ന്നു

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും പ്ര​​ധാ​​ന ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ​​എ​​ത്തി. സെ​​ൻ​​സെ​​ക്സ് 898 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്ന് 83,920ലും ​​നി​​ഫ്റ്റി 286 പോ​​യി​​ന്‍റ് മു​​ന്നേ​​റി 25,801ലും ​​ക്ലോ​​സ് ചെ​​യ്തു. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ബാ​​ര​​ലി​​ന് 92 ഡോ​​ള​​റി​​ലേ​​ക്കു താ​​ഴ്ന്നു.

Latest News

Corehub Up