Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Several Arrested

Thrissur

ഓ​പ്പ​റേ​ഷ​ൻ സൈ-​ഹ​ണ്ട് : പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​ം; നിരവധിപേർ പിടിയിൽ

ഗു​രു​വാ​യൂ​രിൽ


ഗു​രു​വാ​യൂ​ർ: ല​ക്ഷ​ങ്ങ​ളു​ടെ സൈ​ബ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​വി​നെ ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മ്പു​രാ​ൻ​പ​ടി മ​ര​യ്ക്കാ​ത്ത് അ​ക്ഷ​യ്നെ (25)​ ഗു​രു​വാ​യൂ​ർ പോ​ലീ​സ് എ​സ്എ​ച്ച്ഒ കെ.​സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ സൈ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​സി​ആ​ർ​പി പോ​ർ​ട്ട​ലി​ൽ നി​ന്ന് ല​ഭി​ച്ച ആ​റു പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അ​ക്ഷ​യ്യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​യാ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടും സിം ​കാ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ത​ട്ടി​പ്പി​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ഒ​രു ക​ണ്ണി മാ​ത്ര​മാ​ണ് ഇ​യാ​ളെ​ന്നും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

വ​ട​ക്കാ​ഞ്ചേ​രിയിൽ

വ​ട​ക്കാ​ഞ്ചേ​രി:​ സൈ​ബ​ർ​ത​ട്ടി​പ്പി​നു അ​കൗ​ണ്ടു​ക​ൾ ന​ൽ​കി​യ ര​ണ്ടു പ്ര​തി​ക​ളെ വ​ട​ക്കാ​ഞ്ചേ​രി​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. സ്വ​ന്തം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് വാ​ട​ക​ക്ക് ന​ൽ​കി ക​മ്മീ​ഷ​ൻ നേ​ടി​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ക്കും​ക​ര പു​ല്ലം​ക​ണ്ടം സ്വ​ദേ​ശി വ​ളാ​ഞ്ചേ​രി വീ​ട്ടി​ൽ പ്ര​വീ​ൺ ( 28 ), മ​റ്റൊ​രു​കേ​സി​ൽ സ​ഹോ​ദ​ര​ൻ പ്രി​ൻ​സ് (31) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്മാ​ട​ക്ക​ത്ര സ്വ​ദേ​ശി സു​ജി​ത്ത് (28 ) നെ​യും പി​ടി​കൂ​ടാ​നു​ണ്ട്.


പ്ര​വീ​ണിന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ര​ണ്ടു ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം രൂ​പ​യും പ്രി​ൻ​സി​ന്‍റെ ആ​ക്കൗ​ണ്ടി​ലേ​ക്ക് നാല് ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ​യും വ​ന്ന​താ​യി പോ​ലി​സ് ക​ണ്ടെ​ത്തി.
എ​സ്ഐ ​ഹ​രി​ഹ​ര​സോ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക​ളെ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Latest News

Corehub Up