Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Several Criminal

Pathanamthitta

നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ൾ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

ചി​റ്റാ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​തി​യെ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത് കാ​പ്പ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. സീ​ത​ത്തോ​ട് കോ​ട്ട​ക്കു​ഴി പു​തു​പ​റ​മ്പി​ല്‍ ഏ​ബ്ര​ഹാം തോ​മ​സ് (ബി​നു, 44)നെ​യാ​ണ് ചി​റ്റാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ക്കി​യ​ത്.

വാ​റ്റു​ചാ​രാ​യം വി​ല്പ​ന, അ​ടി​പി​ടി, സ്‌​ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി 19 ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഏ​ബ്ര​ഹാം തോ​മ​സെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. കോ​ന്നി ഡി​വൈ​എ​സ്പി അ​ജ​യ്‌​നാ​ഥി​ന്‍റെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ ചി​റ്റാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി. ​സു​രേ​ഷ് കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ എ. ​ആ​ർ. ര​വീ​ന്ദ്ര​ന്‍, ബി. ​അ​നി​ല്‍ കു​മാ​ർ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​മേ​ഷ്, സ​ജി​ൻ, പ്ര​ണ​വ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Latest News

Corehub Up