Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Discrimination

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനം അനുഭവിക്കുന്നുവെന്ന് യുഎസ് റിപ്പോർട്ട്

ന്യൂ​​​യോ​​​ർ​​​ക്ക്: ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വം ഇ​​​ന്ത്യ​​​യി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളോ​​​ട് ക​​​ടു​​​ത്ത വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​സാ​​​ക്കു​​​ന്നു​​​വെ​​​ന്നും യു​​​എ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ ഓ​​​ണ്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ റി​​​ലീ​​​ജി​​​യ​​​സ് ഫ്രീ​​​ഡം (യു​​​എ​​​സ്‌​​​സി​​​ഐ​​​ആ​​​ര്‍എ​​​ഫ്) റി​​​പ്പോ​​​ർ​​​ട്ട്.

2020 ല്‍ ​​​പൗ​​​ര​​​ത്വ​​​ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ഉ​​​മ​​​ര്‍ ഖാ​​​ലി​​​ദി​​​ന് ഇ​​​തു​​​വ​​​രെ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ത്ത​​​ത് ഇ​​​തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം സം​​​ബ​​​ന്ധി​​​ച്ച റി​​​പ്പോ​​​ര്‍ട്ടി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​നം. ഇ​​​ന്ത്യ​​​യി​​​ല്‍ മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ വി​​​ചാ​​​ര​​​ണ​​​യി​​​ല്ലാ​​​തെ വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം ത​​​ട​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ആ​​​ര്‍എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും മു​​​ഖ്യ​​​പ​​​ങ്കാ​​​ണു വ​​​ഹി​​​ക്കു​​​ന്ന​​​ത്. ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ല്‍ വി​​​വേ​​​ച​​​ന​​​പ​​​ര​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന് ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യം ഇ​​​ന്ത്യ​​​ന്‍ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​സം​​​വി​​​ധാ​​​നം മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ വി​​​വേ​​​ച​​​ന​​​ത്തി​​​ന്‍റെ അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്നു. മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് മ​​​ത​​​പ​​​രി​​​വ​​​ര്‍ത്ത​​​ന നി​​​രോ​​​ധ​​​ന നി​​​യ​​​മം, പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി, ഗോ​​​വ​​​ധ നി​​​രോ​​​ധ​​​നം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി നി​​​യ​​​മ​​​ങ്ങ​​​ളാ​​​ണ് പാ​​​സാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

2014 മു​​​ത​​​ല്‍ ഇ​​​ന്ത്യ​​​യെ മ​​​തേ​​​ത​​​ര​​​രാ​​​ഷ്‌​​​ട്ര​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍നി​​​ന്ന് ഹി​​​ന്ദു​​​രാ​​​ഷ്‌​​​ട്ര​​​മാ​​​ക്കി മാ​​​റ്റാ​​​ന്‍ വി​​​ഭാ​​​ഗീ​​​യ നി​​​യ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി. ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക​​​ദൗ​​​ത്യം ഒ​​​രു ഹി​​​ന്ദു​​​രാ​​​ഷ്‌​​​ട്രം കെ​​​ട്ടി​​​പ്പ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. ഇ​​​ന്ത്യ ഒ​​​രു ഹി​​​ന്ദു​​​രാ​​​ഷ്‌​​​ട്ര​​​മാ​​​ണെ​​​ന്ന ധാ​​​ര​​​ണ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ന്‍ ആ​​​സൂ​​​ത്രി​​​ത ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. മു​​​സ്‌​​​ലിം​​​ക​​​ൾ, ക്രൈ​​​സ്ത​​​വ​​​ർ, യ​​​ഹൂ​​​ദ​​​ർ, ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ, പാ​​​ഴ്‌​​​സി​​​ക​​​ൾ, മ​​​റ്റ് മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള രാ​​​ഷ്‌​​​ട്ര​​​സ​​​ങ്ക​​​ല്പ​​​മാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ​​​യും ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും പ​​​ര​​​മ​​​മാ​​​യ ല​​​ക്ഷ്യം.

മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യെ ‘പ്ര​​​ത്യേ​​​ക ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ രാ​​​ജ്യ’ മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും 2025ലെ ​​​വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ യു​​​എ​​​സ് സി​​​ഐ​​​ആ​​​ർ​​​എ​​​ഫ് ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.

Latest News

Corehub Up