Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sewage Treatment

Ernakulam

മലിനജല സംസ്‌കരണ പ്ലാന്‍റ് പ്രവര്‍ത്തനരഹിതം

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ മാ​ര്‍​ക്ക​റ്റി​ലെ മലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ല. ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച വാ​ട്ട​ര്‍ റീ​ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ന​ഗ​ര​സ​ഭ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം ര​ണ്ട് ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ച്ച് പ​ണി​ക്കാ​രു​ടെ പേ​ര് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ന്‍ മാ​സം തോ​റും 30,000 രൂ​പ വീ​തം കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ലും, സ്ഥ​ല​ത്ത് യാ​തൊ​രു വേ​സ്റ്റ് വാ​ട്ട​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റും പ​റ​യു​ന്നു.മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നു​ള്ള മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് കാ​ന​യി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട​ണ​മെ​ന്നാ​ണ് ക​രാ​റു​കാ​ര​നു​മാ​യു​ള്ള വ്യ​വ​സ്ഥ​യെ​ങ്കി​ലും മ​ലി​ന​ജ​ലം അ​തേ​പ​ടി കാ​ന​യി​ലൂ​ടെ ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. സു​ര​ഭി ന​ഗ​ര്‍, ഡി​വൈ​ന്‍ ന​ഗ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രു​മാ​ണ് ഇ​തു​മൂ​ലം ദു​രി​ത​ത്തി​ലാ​വു​ന്ന​ത്.

Latest News

Corehub Up