Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sfi Protest

നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ട്; എ​സ്എ​ഫ്ഐ​മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം എ​ജി​സ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളി​ല്‍ വി​ശ്വാ​സ​മി​ല്ലെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് പ​റ​ഞ്ഞു. ഡ​ൽ​ഹി എ​ൻ​ടി​എ ആ​സ്ഥാ​ന​ത്തും എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ സി​ബി​ഐ കേ​സെ​ടു​ത്തു. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സി​ബി​ഐ അ​റി​യി​ച്ചു. കേ​സി​ൽ എ​ൻ​ടി​എ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചോ​ദ്യം ചെ​യ്യും. നീ​റ്റ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ൻ​ടി​എ അ​റി​യി​ച്ചു.

Latest News

Corehub Up