96, മെയ്യഴഗൻ എന്നീ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു.
സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി കെ. ഗണേഷ് ആണ് അവതരിപ്പിക്കുന്നത്.
വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്.
വടിവേലുവിനൊപ്പം മാരീസൻ എന്ന ചിത്രത്തിൽ അഭിനയിച്ച ഫഹദ് ഫാസിലിന്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.