Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shivamogga

ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ മു​ത്ത​ശ്ശി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പ്ര​തി​യെ പോ​ലീ​സ് വെ​ടി​വെ​ച്ച് വീ​ഴ്ത്തി

ബം​ഗ​ളൂ​രു: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ മു​ത്ത​ശ്ശി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വെ​ച്ച് വീ​ഴ്ത്തി. ശി​വ​മോ​ഗ മി​ലാ​ഘ​ട്ട ആ​ന​ന്ദ​റാ​വു എ​ക്സ്റ്റ​ൻ​ഷ​നി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ൽ ശി​വ​മോ​ഗ സ്വ​ദേ​ശി സു​ശീ​ല​മ്മ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി കി​ഷോ​ർ (26) നെ ​വെ​ടി​വെ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കി​ഷോ​റി​ന്‍റെ ക​ഞ്ചാ​വ് ഉ​പ​യോ​ഗ​ത്തെ സു​ശീ​ല​മ്മ നി​ര​ന്ത​രം ശാ​സി​ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ബു​ധ​നാ​ഴ്ച വീ​ട്ടി​ൽ​വ​ച്ച് കി​ഷോ​ർ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​ത് മു​ത്ത​ശ്ശി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് പാ​റ​ക്ക​ല്ലു​കൊ​ണ്ട് മു​ത്ത​ശ്ശി​യു​ടെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ര​ണ്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ രൂ​പീ​ക​രി​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ്ര​തി ഒ​ളി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം വ​ള​യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ കി​ഷോ​ർ ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ആ​കാ​ശ​ത്തേ​ക്ക് മു​ന്ന​റി​യി​പ്പ് വെ​ടി​യു​തി​ർ​ത്തു​വെ​ങ്കി​ലും കി​ഷോ​ർ കീ​ഴ​ട​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് പ്ര​തി​യു​ടെ ഇ​ട​തു​കാ​ലി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യേ​റ്റ കി​ഷോ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Latest News

Corehub Up