Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shivsena Shinde

ബ്രി​ഹ​ൺ​മും​ബൈ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ​യു​തി​ക്ക് ഗം​ഭീ​ര വി​ജ​യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ്രി​ഹ​ൺ​മും​ബൈ കോ​ർ​പ​റേ​ഷ​ൻ പി​ടി​ച്ചെ​ടു​ത്ത് മ​ഹാ​യു​തി സ​ഖ്യം. നി​ല​വി​ൽ ആ​കെ​യു​ള്ള 227 ഡി​വി​ഷ​നു​ക​ളി​ൽ 118 എ​ണ്ണ​ത്തി​ലും മ​ഹാ​യു​തി സ​ഖ്യ​മാ​ണ് മു​ന്നേ​റു​ന്ന​ത്. 28 കൊ​ല്ലം ഉ​ദ്ദ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന ഭ​രി​ച്ച കൊ​ർ​പ​റേ​ഷ​നാ​ണ് ബി​ജെ​പി-​ശി​വ​സേ​ന (ഷി​ൻ​ഡെ) സ​ഖ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

83 ഡി​വി​ഷ​നു​ക​ളി​ൽ മാ​ത്ര​മാ​ണ് ശി​വ​സേ​ന-​യു​ബി​ടി എം​എ​ൻ​എ​സ്-​എ​ൻ​സി​പി എ​സ്പി സ​ഖ്യം ലീ​ഡ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, ഒ​റ്റ​ക്ക് മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് ഒ​റ്റ​യ​ക്ക​ത്തി​ലൊ​തു​ങ്ങി. വെ​റും എ​ട്ട് വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് വി​ജ​യി​ച്ച​ത്.

2017 ലാ​ണ് ഒ​ടു​വി​ല്‍ ബി​എം​സി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പ് 2022ല്‍ ​ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​വി​ഡ് അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കി.

രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന അ​ഞ്ച് സീ​റ്റി​ലൊ​തു​ങ്ങി. ഇ​രു എ​ൻ​സി​പി പാ​ർ​ട്ടി​ക​ൾ​ക്കും ഒ​റ്റ സീ​റ്റി​ൽ പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. മും​ബൈ​യി​ൽ മാ​ത്ര​മ​ല്ല മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​റ്റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മ​ഹാ​യു​തി വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്.

29 മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 14 ഇ​ട​ത്താ​ണ് ബി​ജെ​പി സ​ഖ്യം മു​ന്നേ​റു​ന്ന​ത്. 13 ഇ​ട​ങ്ങ​ളി​ൽ ഇ​ന്ത്യ മു​ന്ന​ണി​യാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

Latest News

Corehub Up